ദേശീയ നഗര ഉപജീവന ദൗത്യത്തില്‍ കേരളം ഒന്നാമത്
3 years, 11 months Ago | 421 Views
ദേശീയ നഗര ഉപജീവനം പദ്ധതി (എന്‍.യു.എല്‍.എം.) കുടുംബശ്രീയിലൂടെ മികച്ച രീതിയില്‍ നടപ്പാക്കി 2020-21ലെ സ്പാര്‍ക്ക് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി കേരളം. ദേശീയഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ഈ റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിന് 20 കോടി രൂപയും കുടുംബശ്രീയ്ക്ക് ലഭിക്കും.
2018-ല്‍ മൂന്നാം സ്ഥാനവും 2019-ല്‍ രണ്ടാംസ്ഥാനവും 2020-ല്‍ മൂന്നാം സ്ഥാനവുമാണ് കേരളത്തിന് ലഭിച്ചിരുന്നത്. പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയാണ് കുടുംബശ്രീ. നഗരസഭകളിലെ ദരിദ്രരായ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി 2015-ലാണ് നഗരസഭകളുമായി ചേര്‍ന്ന് കുടുംബശ്രീ ദേശീയനഗര ഉപജീവനദൗത്യം കേരളത്തില്‍ നടപ്പാക്കി തുടങ്ങിയത്.
കോവിഡ് മഹാമാരിയുണ്ടാക്കിയ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് പദ്ധതി നിര്‍വഹണത്തിന് ഈ നേട്ടം കേരളം കൈവരിച്ചത്.
Read More in Kerala
Related Stories
തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർക്ക് സീഡ് ബോളുകൾ സമ്മാനം.
3 years, 8 months Ago
ആഘോഷങ്ങളില്ലാതെ ഇന്ന് തൃശ്ശൂര്‍ പൂരം
4 years, 11 months Ago
കേരളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ
4 years, 2 months Ago
Comments