ചാമ്പ്യന്‍സ് ട്രോഫി പാകിസ്താനില്‍; എട്ട് ലോക ചാമ്പ്യന്‍ഷിപ്പുകളുടെ വേദി പ്രഖ്യാപിച്ച് ഐ.സി.സി......
.webp)
3 years, 4 months Ago | 340 Views
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി വരാനിരിക്കുന്ന എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളുടെ വേദികൾ പ്രഖ്യാപിച്ചു. 2024 മുതൽ 2031 വരെ നടക്കുന്ന ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകളുടെ വേദികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയ്ക്ക് വേദിയാകുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയം. 12 രാജ്യങ്ങൾക്കാണ് ടൂർണമെന്റുകൾ നടത്താൻ അവസരം ലഭിച്ചിരിക്കുന്നത്.
2024-ൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടത്തും. 2025-ലെ ചാമ്പ്യൻസ് ട്രോഫിയാണ് പാകിസ്താനിൽ വെച്ച് നടത്തുക. ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്താൻ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്.
2026-ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. തൊട്ടടുത്ത വർഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കും.
2028-ലെ ട്വന്റി 20 ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസീലൻഡും വേദിയാകുമ്പോൾ 2029-ലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ത്യ വേദിയൊരുക്കും. 2030-ൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ലൻഡ് എന്നീ രാജ്യങ്ങൾ വേദിയാകും. 2031-ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും ആതിഥേയത്വം വഹിക്കും.
Read More in Sports
Related Stories
2022 ഐ.പി.എല്‍ ഏപ്രില്‍ രണ്ടിന്
3 years, 4 months Ago
ടോക്കിയോ ഒളിമ്പിക്സ് 2020: ഫെന്‍സിങ്ങില്‍ ചരിത്രം കുറിച്ച് ഭവാനി ദേവി
3 years, 8 months Ago
പ്രതീക്ഷയുടെ ദീപ പ്രയാണം തുടങ്ങി
4 years Ago
ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
3 years, 7 months Ago
വാസ്ക്വസിന്റെ ലോങ് റേഞ്ചര്‍ ചെന്ന് കയറിയത് റെക്കോഡിലേക്ക്
3 years, 2 months Ago
Comments