പ്രതിസന്ധികളില് അഭയമേകാന് 'സ്വധാര് ഗൃഹ്'
.jpg)
2 years, 9 months Ago | 221 Views
ദുഷ്കരമായ സാഹചര്യങ്ങളിലും വിവിധ ജീവിത പ്രതിസന്ധികളിലും ചൂഷണത്തിനു വിധേയരാകുന്ന സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കും താമസസൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം മുതലായവ നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് സ്വധാര് ഗൃഹ്.
ദുഷ്കര സാഹചര്യങ്ങളും വിവിധ ജീവിത പ്രതിസന്ധികളും മൂലം മാനസികമായി തളര്ന്ന സ്ത്രീകള്ക്ക് വൈകാരികപിന്തുണ നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന് പദ്ധതി വഴിയൊരുക്കുന്നു.
എന്ജിഒകള് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ തുക 60:40 എന്ന അനുപാതത്തില് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് വഹിക്കുന്നു. സംസ്ഥാനത്ത് 4 ജില്ലകളിലായുള്ള 7 എന്ജിഒകള് മുഖേനയാണ് സ്വധാര് ഗൃഹ് നടപ്പാക്കുന്നത്. കേരള സോഷ്യല് വെല്ഫയര് ബോര്ഡിന്റെ മേല്നോട്ടത്തിലാണ് സ്ഥാപനങ്ങള് നിലവില് പ്രവര്ത്തിക്കുന്നത്.
ഗാര്ഹിക പീഡനം നേരിട്ടവര്ക്ക് പരമാവധി ഒരു വര്ഷം വരെ താമസ സൗകര്യം ലഭിക്കും. മറ്റു വിഭാഗത്തില്പ്പെട്ടവര്ക്ക് പരമാവധി 3 വര്ഷം വരെ താമസസൗകര്യം. 55 വയസ്സിനു മുകളില് പ്രായമുള്ള സ്ത്രീകള്ക്ക് പരമാവധി 5 വര്ഷം വരെ താമസസൗകര്യം ലഭിക്കുന്നു.അതിനുശേഷം അവരെ വൃദ്ധസദനങ്ങളില് പാര്പ്പിക്കും. 18 വയസ്സുവരെയുള്ള പെണ്മക്കള്, 8 വയസ്സുവരെയുള്ള ആണ്കുട്ടികള് എന്നിവര്ക്കും ഗുണഭോക്താക്കള്ക്കൊപ്പം താമസിക്കാം.
സേവനങ്ങള്:
ദുരിതമനുഭവിക്കുന്ന സ്ത്രീകള്ക്ക് താല്ക്കാലിക താമസസൗകര്യം, ഭക്ഷണം, വൈദ്യസഹായം എന്നിവ നല്കുന്നു. കൂടാതെ തൊഴില് പരിശീലനങ്ങള് നല്കി പുനരധിവസിപ്പിക്കുകയും കൗണ്സിലിംഗ് നല്കുകയും നിയമസഹായം നല്കുകയും ചെയ്യുന്നു.
ഗുണഭോക്താക്കള്:
* ഉപേക്ഷിക്കപ്പെട്ടതോ സാമൂഹികമായും സാമ്പത്തികമായും പിന്തുണയില്ലാത്തവരോ ആയ ആളുകള്
* പ്രകൃതിദുരന്തങ്ങളില്പ്പെട്ട് വീട് നഷ്ടപ്പെട്ടവര്
* ജയില്മോചിതരായ സ്ത്രീകള്
Read More in Kerala
Related Stories
തെരുവുകച്ചവടത്തിന്റെ മുഖംമിനുക്കുന്നു മാതൃകാകേന്ദ്രങ്ങള് ഒരുക്കാന് ഭക്ഷ്യസുരക്ഷാ വകുപ്പ്
2 years, 11 months Ago
യുവാക്കളുടെ പുണ്യസ്ഥലമാണ് ജിംനേഷ്യം, പ്രവർത്തിക്കാന് ലൈസന്സ് എടുക്കണം- ഹൈക്കോടതി
2 years, 9 months Ago
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര് 10 മുതല് 17 വരെ
3 years, 8 months Ago
തപാൽ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും
4 years Ago
സംസ്ഥാന വനിതാ കമ്മിഷന് മാധ്യമപുരസ്കാരങ്ങള് പ്രഖ്യാപിച്ചു
3 years, 7 months Ago
സേവനം അതിവേഗം; കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ ഇ-ഓഫീസായി തൃശൂര് ഡി ഡി ഓഫീസ്
3 years, 8 months Ago
Comments