ചോക്ലേറ്റ് കഴിക്കാം, പുകവലി നിര്ത്താം വിദ്യാര്ഥിസംഘത്തിന് സ്റ്റാര്ട്ടപ്പ് മിഷന്റെ രണ്ടുലക്ഷം

3 years Ago | 266 Views
രാസവസ്തുക്കളില്ലാത്ത ചോക്ലേറ്റ് കഴിച്ച് പാര്ശ്വഫലമില്ലാതെ പുകവലിശീലം നിര്ത്താം. കണ്ടെത്തലിനുപിന്നില് രണ്ടു മലയാളിവിദ്യാര്ഥികള്. ഇവരുടെ കണ്ടെത്തല് വികസിപ്പിക്കുന്നതിനായി കേരള സ്റ്റാര്ട്ടപ്പ് മിഷന് രണ്ടുലക്ഷം അനുവദിച്ചു.
തമിഴ്നാട്ടിലെ സ്വകാര്യ കോളേജില് ബി.എസ്സി. ബയോടെക്നോളജി അവസാനവര്ഷ വിദ്യാര്ഥികളായ എ. സജ്ന, ജെ. അരുള്ജ്യോതി എന്നിവരാണ് കണ്ടെത്തലിനു പിന്നില്. ഇരുവരും പാലക്കാട്ടുകാരാണ്. ഇവര് 2020-ല് രൂപവത്കരിച്ച ചോക്കോ ചോപ്സ് എന്ന സ്റ്റാര്ട്ടപ്പിലൂടെയായിരുന്നു ഗവേഷണം.
കാലപ്പഴക്കമുള്ള പുകവലിശീലം മുതല് പുകവലി അടുത്തകാലത്ത് തുടങ്ങിയവര്ക്കുവരെ ശീലം ഉപേക്ഷിക്കാനുതകുന്ന തരത്തില് വിവിധ ഡോസുകളില് ചോക്ലേറ്റ് നിര്മിക്കാമെന്നതാണ് പ്രത്യേകത. നിലവില് വിപണിയില് കിട്ടുന്ന ആന്റി നിക്കോട്ടിന് ച്യൂയിംഗങ്ങളില് ഒരേ ഡോസാണുള്ളത്. പാര്ശ്വഫലങ്ങളില്ലാത്ത ആന്റി നിക്കോട്ടിന് ഉത്പന്നമായതിനാല് കുട്ടികള്ക്കും ഗര്ഭിണികള്ക്കും ഉപയോഗിക്കാം.
ഇതിന്റെ ക്ലിനിക്കല് പരീക്ഷണവും മൃഗങ്ങളിലുള്ള പരീക്ഷണവും പൂര്ത്തിയാക്കിയാല് വ്യാവസായികാടിസ്ഥാനത്തില് പുറത്തിറക്കാം ഇതിനായാണ് രണ്ടുലക്ഷം അനുവദിച്ചിരിക്കുന്നത്. ഇന്നൊവേഷന് ആന്ഡ് ഓണ്ട്രപ്രണര്ഷിപ്പ് ഡെവലപ്മെന്റ് സെന്റര് പദ്ധതിയാണിത്.
തൃശ്ശൂരിലെ ഒരു സ്ഥാപനത്തില് ക്ലിനിക്കല് പരീക്ഷണം ആരംഭിച്ചു. തൃശ്ശൂരിലാണ് മൃഗങ്ങളിലുള്ള പരീക്ഷണവും നടത്തുക.
Read More in Kerala
Related Stories
സുരക്ഷിത ഇടമൊരുക്കാന് 'ഉജ്ജ്വല ഹോം'
2 years, 9 months Ago
പുകപരിശോധനാ സര്ട്ടിഫിക്കറ്റിനായി ജനങ്ങളുടെ നെട്ടോട്ടം
3 years, 1 month Ago
വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
2 years, 11 months Ago
തളിര് സ്കോളര്ഷിപ്പ്: രജിസ്റ്റര് ചെയ്യാം
3 years, 6 months Ago
നീന്തല് പരിശീലനം പാഠ്യപദ്ധതിയില് ഉള്പ്പെടുത്തണം- ബാലാവകാശ കമ്മീഷന്
3 years, 1 month Ago
Comments