Friday, April 18, 2025 Thiruvananthapuram

സാമ്പത്തിക ശാസ്​ത്ര ​നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; പങ്കിട്ട്​ മൂന്നുപേര്‍

banner

3 years, 6 months Ago | 585 Views

 സാമ്പത്തിക ശാസ്​ത്ര ​നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഡേവിഡ് കാര്‍ഡ്​​, ജോഷ്വ ആഗ്രിസ്റ്റ്​, ഗ്യൂഡോ ഇമ്പന്‍സ്​ എന്നീ മൂന്നുപേര്‍ ചേര്‍ന്ന്​ പുരസ്​കാരം പങ്കിട്ടു.

കനേഡിയന്‍ പൗരനായ ഡേവിഡ്​ കാര്‍ഡ്​ കാലിഫോര്‍ണിയ സര്‍വകലാശാല ഫാക്കല്‍റ്റിയാണ്​. അമേരിക്കല്‍ പൗരനായ ജോഷ്വ ആഗ്രിസ്റ്റ്​ മസച്യൂനാസ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിലും ഡച്ച്‌​ പൗരനായ ഗ്യൂഡോ സ്റ്റാന്‍ഫോര്‍ഡ്​ സര്‍വകലാശാലയിലുമാണ്​ സേവനം അനുഷ്​ഠിക്കുന്നത്​.

സാമ്പത്തികശാസ്‌ത്രത്തിനുള്ള നൊബേല്‍സമ്മാനം ആദ്യകാലങ്ങളില്‍ ഇല്ലായിരുന്നു. 1968-ല്‍ സ്വീഡിഷ്‌ ബാങ്കായ സ്വെന്‍റലഗ്‌സ്‌ റിക്​സ്ബാങ്ക്‌ തങ്ങളുടെ 300ാം വാര്‍ഷികത്തില്‍ ആല്‍ഫ്രഡ്​ ​നൊബേലിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരില്‍ സാമ്പത്തികശാസ്‌ത്രത്തിനുള്ള പുരസ്​കാരം കൂടി ചേര്‍ക്കുകയായിരുന്നു. റോയല്‍ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയന്‍സാണ്​​ സാമ്പത്തിക ശാസ്​ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്​.



Read More in World

Comments