Wednesday, April 16, 2025 Thiruvananthapuram

ഓട്ടിസ്റ്റിക് യുവാക്കൾക്ക് സൗജന്യ തൊഴിൽപരിശീലനമൊരുക്കി ‘കേഡർ’.

banner

3 years, 10 months Ago | 369 Views

ഓട്ടിസ്റ്റിക് യുവാക്കൾക്കായി തിരുവനന്തപുരത്തെ ‘സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലിറ്റേഷൻ റിസർച് ആൻഡ് എജ്യുക്കേഷൻ’ (കേഡർ) സൗജന്യ തൊഴിൽപരിശീലനം നൽകുന്നു. ഓട്ടിസം ബാധിതർക്കു വിവിധ തൊഴിലുകൾ ചെയ്യാനുള്ള വൈദഗ്ധ്യം സൃഷ്ടിക്കുകയാണു ലക്ഷ്യം. 10 – 16 മാസം നീളുന്ന പരിശീലനപരിപാടിയുടെ തുടക്കത്തിൽ ലൈഫ് സ്കില്ലുകൾ, ആശയവിനിമയ ശേഷി, ഒക്കുപ്പേഷനൽ തെറപ്പി തുടങ്ങിയവയിൽ പരിശീലനം നൽകും. തുടർന്ന് കൃത്യമായ തൊഴിലുകൾക്കുള്ള പരിശീലനവും അതിനു ശേഷം അപ്രന്റിസ്ഷിപ്പിനുള്ള അവസരവും ‘കേഡർ’ തന്നെ ഒരുക്കും.

18 – 24 പ്രായപരിധിയിലെ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള കേഡർ സെന്ററിൽ ജൂലൈ / ഓഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിക്കും. താൽപര്യമുള്ളവർ info@cadrre.org എന്ന ഇ മെയിലിലേക്കു ബയോഡേറ്റയും ഡിസെബിലിറ്റി സർട്ടിഫിക്കറ്റും അയയ്ക്കണം. ‘എന്റെ സ്വപ്ന ജോലി’ എന്ന വിഷയത്തില്‍ ചെറുകുറിപ്പും വേണം. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 15. ഫോൺ: 9207450001  തിരുവനന്തപുരം ടെക്നോപാർക്കിന്റെ സ്ഥാപക സിഇഒയും തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) ഡയറക്ടറുമായ ജി. വിജയരാഘവന്റെ നേതൃത്വത്തിൽ 2016ലായിരുന്നു ‘കേഡറി’ ന്റെ തുടക്കം.



Read More in Kerala

Comments