Friday, April 18, 2025 Thiruvananthapuram

പെരിയാറിന്‍റെ ജന്മദിനം സാമൂഹിക നീതിദിനമായി ആചരിക്കുമെന്ന് എം.കെ സ്റ്റാലിന്‍

banner

3 years, 7 months Ago | 315 Views

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സെപ്റ്റംബര്‍ 17നാണ് പെരിയാറിന്‍റെ 142-ാം ജന്മദിനം.

സാമൂഹ്യനീതി, ആത്മാഭിമാനം, യുക്തിവാദം, സമത്വം തുടങ്ങിയ ആശയങ്ങളാണ് പെരിയാര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇത് കഴിഞ്ഞ നൂറ്റാണ്ടില്‍ തമിഴ് ജനതയുടെ ഉന്നമനത്തിന് അടിത്തറയിടുകയും ഭാവിയിലേക്ക് വഴിതുറക്കുകയും ചെയ്തു. ജാതി ഉച്ചാടനവും സ്ത്രീ സമത്വവുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാനലക്ഷ്യം. അദ്ദേഹത്തിന്‍റെ തത്വങ്ങള്‍ ഓര്‍മിക്കുന്നതിനും മൂല്യങ്ങള്‍ പിന്തുടരുന്നതിനും 'സാമൂഹിക നീതി ദിനാ'ചരണം സഹായിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

എല്ലാ വര്‍ഷവും ആ ദിവസം, സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിജ്ഞ ചെയ്യുമെന്നും നിയമസഭയില്‍ ഇതേക്കുറിച്ച്‌ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാലിന്‍റെ തീരുമാനത്തെ സഭയിലെ എല്ലാ എം.എല്‍.എമാരും ഡസ്കിലടിച്ചുകൊണ്ടാണ് സ്വാഗതം ചെയ്തത്. പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തീരുമാനത്തെ സ്വാഗതം ചെയ്തു.



Read More in India

Comments

Related Stories