Friday, Dec. 19, 2025 Thiruvananthapuram

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

banner

4 years, 5 months Ago | 472 Views

ഇന്ന് ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുക. രാവിലെ 6.30 ന് നടക്കുന്ന യോഗദിന സ്പെഷ്യല്‍ പ്രോഗ്രാം പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.

പരിപാടിയുടെ വിവരം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്ന 'യോഗ സ്വാസ്ഥ്യത്തിന് ' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ആയുഷ് വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജുവും പരിപാടിയില്‍ പങ്കെടുക്കും. മൊറാര്‍ജി ദേശായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ നേതൃത്വത്തില്‍ യോഗ പരിശീലനവും പരിപാടിയുടെ ഭാഗമായി നടക്കും.



Read More in World

Comments