ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ 'ഹരിതമിത്രം' ആപ്പ്
.jpg)
3 years, 6 months Ago | 687 Views
ഹരിതകര്‍മ്മസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ‘ഹരിത മിത്രം’ എന്ന പേരില്‍ ആപ്പ് പുറത്തിറക്കുന്നു. ഹരിതമിത്രം മോണിറ്ററിംഗ് സിസ്റ്റം എന്നാണ് കെല്‍ട്രോണിന്റെ സഹായത്തോടെ പുറത്തിറക്കുന്ന ആപ്പിന്റെ പൂര്‍ണ രൂപം. ജില്ലയിലെ എല്ലാ നഗരസഭകളുമുള്‍പ്പെടെ 27 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. മാര്‍ച്ച് ആദ്യ വാരത്തോടെ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹരിതകേരളം മിഷന്. ഇതിനായി അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ഫെബ്രുവരി 10ന് നടത്തും. ജില്ലാ ആസൂത്രണ സമിതി ഇതു സംബന്ധിച്ച് പദ്ധതികള്‍ സമര്‍പ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആര് കോഡ് സ്ഥാപിക്കും. ഈ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ വീടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിക്കും. കൈമാറുന്ന മാലിന്യങ്ങളുടെ ഇനം അളവ്, കൈമാറുന്ന തീയതി, നല്കിയ യൂസര്‍ഫീ, യൂസര്‍ഫീയോ മാലിന്യമോ നല്‍കാത്ത ഉടമകളുടെ വിവരങ്ങള്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകരോടുള്ള പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആപ്പില്‍ ലഭിക്കും.
ആപ്പ് ഉപയോഗിക്കുന്നതിന് മൊബൈല്‍ റീചാര്‍ജജ് ചെയ്യുന്നതിനുള്ള പണം ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, നഗരകാര്യവകുപ്പ്, ശുചിത്വമിഷന്, ഹരിതകേരളം മിഷന് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ ഏകോപനം.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ മാലിന്യസംസ്ക്കരണമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
Read More in Kerala
Related Stories
കേരളത്തിലെ താപനില: ചൂടറിഞ്ഞ് മാർച്ച്
4 years, 5 months Ago
ഈ മാവിന്റെ ഇലയ്ക്ക് മാങ്ങയേക്കാള്‍ വിലയുണ്ട്
3 years, 4 months Ago
സ്കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച വമ്പന്‍ പേന ഗിന്നസ് ബുക്കില്‍
4 years, 4 months Ago
കറണ്ട് ബിൽ ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ൻമെന്റ് സോണുകളിൽ 'സെൽഫ് മീറ്റർ റീഡിങ്'
4 years, 3 months Ago
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
3 years, 3 months Ago
Comments