സംഗീതം പൊഴിക്കുന്ന പടിക്കെട്ടുകളുമായി കൊച്ചി മെട്രോ

3 years, 3 months Ago | 308 Views
കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് സംഗീതം പൊഴിക്കുന്ന കോണിപ്പടികള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കീബോര്‍ഡ്, പിയാനോ എന്നിവ വായിക്കാന്‍ അറിയുന്നവര്‍ക്ക് ഇതിലൂടെ മികച്ച സംഗീതം സൃഷ്ടിക്കാം എന്നാണ് കൊച്ചി മെട്രോ പറയുന്നത്.
പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്റ്റെയര്‍
പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാം. ഇതുപയോഗിച്ച് പുതിയ സംഗീതം കംപോസ് ചെയ്യാന്‍ വരെ കഴിയും. മെട്രോ സ്റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന സ്റ്റെയറിൽ ആണ് മ്യൂസിക് സ്റ്റെയർ ക്രമീകരിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് പറയുന്നു.
കളമശ്ശേരി ആസ്ഥനമാക്കിയ ട്രൈഅക്സിയ ഇന്‍ഫോടെക് എന്ന സ്റ്റാര്‍ട്ടപ്പാണ് ഇത് വികസിപ്പിച്ചത്. കൗതുകത്തിന് അപ്പുറം നല്ല ആരോഗ്യശീലം എന്ന നിലയില്‍ 'പടി കയറുക' എന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം എന്നാണ് ട്രൈഅക്സിയ ഇന്‍ഫോടെക് എംഡി സാന്‍ജോ സൈമണ്‍ അറിയിച്ചു.
Read More in Kerala
Related Stories
കറണ്ട് ബിൽ ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ൻമെന്റ് സോണുകളിൽ 'സെൽഫ് മീറ്റർ റീഡിങ്'
3 years, 11 months Ago
സംസ്ഥാനത്ത് പാര്‍വോ വൈറസ് പടരുന്നു
3 years, 8 months Ago
ഭാഷാപഠനത്തില്‍ മിടുക്ക് കോട്ടയത്തിന്; ഗണിതത്തിലും ശാസ്ത്രത്തിലും എറണാകുളം
2 years, 10 months Ago
മനോജ് എബ്രഹാം വിജിലൻസ് എഡിജിപി
2 years, 9 months Ago
Comments