കറണ്ട് ബിൽ ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ൻമെന്റ് സോണുകളിൽ 'സെൽഫ് മീറ്റർ റീഡിങ്'

4 years, 3 months Ago | 442 Views
കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ സ്ഥലം കാണാം. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റുവിവരങ്ങൾക്കായുള്ള സ്ഥലവും കാണാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ എത്തിയാൽ തൊട്ടുമുൻപത്തെ റീഡിങ് സ്ക്രീനിൽ കാണാനാകും. ഇതിനടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്ററിലെ ഫോട്ടോ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മീറ്റർ റീഡിങ്ങിൽ നേരിട്ട് ഫോട്ടോയെടുക്കാം.ശേഷം മീറ്റർ റീഡിങ് പൂർത്തിയായെന്നും കൺഫോം ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും. അതാത് പ്രദേശത്തെ കെഎസ്ഇബി മീറ്റർ റീഡറുടെ ഫോൺ നമ്പറും ആ പേജിൽ ലഭ്യമാകും.
ഉപയോക്താവ് രേഖപ്പെടുത്തിയ റീഡിങും ഫോട്ടോയിലെ റീഡിങും പരിശോധിച്ചതിനുശേഷം മീറ്റർ റീഡർ മാർ അടയ്ക്കേണ്ട തുക ഉപഭോക്താവിനെ എസ് എം എസ് വഴി അറിയിക്കും. കെഎസ്ഇബിയില്‍ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്തവർക്കും , ആൻഡ്രോയ്ഡ് സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും മീറ്റര്‍ റീഡിങ് സ്വയം ചെയ്യാൻ കഴിയില്ല. ഇത്തരം സാഹചര്യത്തിൽ വിവരങ്ങൾ നേരിട്ട് അറിയിക്കണം.
Read More in Kerala
Related Stories
കേരളോത്സവം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തും
3 years, 8 months Ago
റെയിൽവേ ടിക്കറ്റ് മെഷീനുകളിൽ ഇനി ഗൂഗിൾപേയും സ്വീകരിക്കും
3 years, 6 months Ago
സ്കൂള്‍ തുറക്കല്‍: അക്കാദമിക മാര്‍ഗരേഖ പുറത്തിറക്കി
3 years, 9 months Ago
'രക്ഷാദൗത്യം'; കേരള ഹൗസില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി
3 years, 5 months Ago
Comments