Wednesday, Aug. 20, 2025 Thiruvananthapuram

കൊവിഡ് പരിശോധനകൾക്ക് നിരക്ക് കുറച്ചു, മാസ്‌കിനും പി പി ഇ കിറ്റിനും വില കുറയും

banner

3 years, 6 months Ago | 319 Views

സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾക്ക് നിരക്ക് കുറച്ചു. ആർ ടി പി സി ആർ 300 രൂപ, ആന്റിജൻ ടെസ്റ്റ് 100 രൂപ, എക്സ്പെർട്ട് നാറ്റ് 2350 രൂപ, ട്രൂനാറ്റ് 1225 എന്നിങ്ങനെയാണ് പുതിയ നിരക്ക്. എല്ലാ ചാർജുകളും ഉൾപ്പെടെയുള്ള നിരക്കാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടൊപ്പം പിപിഇ കിറ്റ്, എൻ95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രഹികൾക്കും വില കുറച്ചു.

പി പി ഇ കിറ്റ് ഒരു യൂണിറ്റിന് എക്‌സ് എൽ സൈസിന് 154 രൂപയാണ് ഏറ്റവും കുറ‌ഞ്ഞ വില. ഡബിൾ എക്‌സ് എൽ സൈസിന് 156 രൂപയും. മേൽപ്പറഞ്ഞ അളവിലെ ഏറ്റവും ഉയർന്ന തുക 175 രൂപയാണ്. എൻ95 മാസ്‌കിന് ഏറ്റവും കുറഞ്ഞ നിരക്ക് 5.50 രൂപയും ഉയർന്ന നിരക്ക് 15 രൂപയുമാണ്. ആർ ടി പി സി ആർ 500 രൂപ, ആന്റിജൻ 300 രൂപ എന്നിങ്ങനെയായിരുന്നു പഴയ നിരക്ക്. അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.



Read More in Kerala

Comments