കടല്‍ കടന്നെത്തി മീറ്റ് റെക്കോഡുമായി മടക്കം
4 years, 3 months Ago | 732 Views
തേഞ്ഞിപ്പലത്തെ ജമ്പിങ് പിറ്റിലൂടെ പാഞ്ഞുവന്ന് മുബശ്ശിന മുഹമ്മദ് മണലിലേക്കു പറന്നിങ്ങിയപ്പോൾ സ്വർണമെഡൽ അറബിക്കടൽ കടന്നു പറന്നു. ഒപ്പം ഒരു മീറ്റ് റെക്കോഡും.
കോഴിക്കോട് മലബാർ സ്പോർട്സ് അക്കാദമിക്കുവേണ്ടി മത്സരിച്ച ലക്ഷദ്വീപ് താരം മുബശ്ശിന അണ്ടർ 16 ലോങ്ജമ്പിൽ 5.90 മീറ്റർ ചാടിയാണ് പുതിയ റെക്കോഡിട്ടത്. തൃശ്ശൂരിന്റെ ഇ.എസ്. ശിവപ്രിയയുടെ പേരിലുള്ള 5.68 മീറ്ററിന്റെ റെക്കോഡ് രേഖകളിൽനിന്നു മാഞ്ഞു
പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് മുബശ്ശിന. ലോങ്ജമ്പിനു പുറമെ ഹെക്സത്തണിലും പങ്കെടുക്കുന്നുണ്ട്. ട്രാക്കിലും ഫീൽഡിലുമായി ആറിനങ്ങളുള്ള ഹെക്സത്തണിൽ മുബശ്ശിനയുടെ ഇതുവരെയുള്ള പ്രകടനം മെഡലുറപ്പിക്കുന്നതാണ്.
മുബശ്ശിന നേരത്തേ സൗത്ത്സോൺ മീറ്റിൽ ലക്ഷദ്വീപിനായി ജാവലിൻത്രോ, ബോൾത്രോ എന്നിവയിൽ സ്വർണവും ലോങ്ജമ്പിൽ വെങ്കലവും നേടിയിട്ടുണ്ട്. സംസ്ഥാനമീറ്റിൽ റെക്കോഡോടെ സ്വർണം നേടിയ മുബശ്ശിനയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപ്. കവരത്തിയിൽ സ്വീകരണവുമൊരുക്കിയിട്ടുണ്ട്.
Read More in Sports
Related Stories
യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് തകര്‍പ്പന്‍ ജയം
4 years, 9 months Ago
ടോക്യോ ഒളിമ്പിക്സ്; സിന്ധു പ്രീ ക്വാര്‍ട്ടറില്‍
4 years, 8 months Ago
IPL : 2021 - വിജയത്തോടെ തുടക്കം;റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
4 years, 11 months Ago
അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല
4 years, 9 months Ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെയും പടികടന്ന് ദേവ്ദത്ത്
2 years, 1 month Ago
Comments