Wednesday, April 16, 2025 Thiruvananthapuram

വൈദ്യുത തൂണുകളില്‍ ചാര്‍ജിങ് പോയിന്റുകളുമായി കെ എസ് ഇ ബി

banner

3 years, 6 months Ago | 563 Views

വൈദ്യുത തൂണുകളില്‍ ചാര്‍ജിങ് പോയിന്റുകളുമായി കെ എസ് ഇ ബി. ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് വഴിയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് കെ എസ് ഇ ബിയുടെ പരിഹാരം. ഓട്ടോറിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവ ചാര്‍ജ് ചെയ്യുന്നതിനുള്ള വിപുലമായ ശൃംഖല സംസ്ഥാനത്താകമാനം സ്ഥാപിക്കുന്നതിനാണ് കെ എസ് ഇ ബി തുടക്കം കുറിച്ചിരിക്കുന്നത്. അടുത്ത മാസത്തില്‍ പദ്ധതി പൂ​​ര്‍​​ത്തി​​യാ​​ക്കാ​​നാ​​ണ് ലക്ഷ്യമിടുന്നത്.

മൊബൈല്‍ ആപുമായി ബന്ധിപ്പിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പ്രീ പെയ്ഡായി പണമടച്ച്‌ ചാര്‍ജ് ചെയ്യുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. തൂണില്‍ ഒരു ചാര്‍ജിങ് പോയിന്‍റ് സ്ഥാപിക്കും. ആപില്‍ പണമടയ്ക്കുന്നതനുസരിച്ച്  ചാര്‍ജ് ചെയ്യാം. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ ആദ്യം പദ്ധതി നടപ്പിലാക്കുക. ഇവിടെ 10 വൈദ്യുത തൂണുകളില്‍ ആണ് ആദ്യം ചാര്‍ജിങ് പോയിന്‍റ് ഏര്‍പെടുത്തുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.



Read More in Kerala

Comments