ബസ് നിരക്കുവർധന ഫെബ്രുവരി 1 മുതൽ

3 years, 7 months Ago | 400 Views
ബസ് നിരക്കു വർധന ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന. ഗതാഗതവകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണു ശുപാർശ.തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും.
ബിപിഎൽ കുടുംബങ്ങളിൽനിന്നുള്ള (മഞ്ഞ റേഷൻ കാർഡ്) വിദ്യാർഥികൾക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാർഥികളുടെയും മിനിമം ചാർജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിനു 2 രൂപയുമാണ് നിലവിൽ വിദ്യാർഥികൾക്കുള്ള നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണു നിർദേശം. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയ്ക്കു സർവീസ് ആരംഭിക്കുന്ന ഓർഡിനറി 50% അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.
Read More in Kerala
Related Stories
മിനിമം വേതന വിശദാംശങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം പ്രകാശനം ചെയ്തു
3 years, 3 months Ago
കിളിമഞ്ജാരോക്ക് പിന്നാലെ എവറസ്റ്റും കീഴടക്കി; അഭിമാനമായി സെക്രട്ടേറിയേറ്റ് ജീവനക്കാരന്
3 years, 2 months Ago
തോറ്റവരേ വരൂ, വിനോദയാത്ര പോകാം; എസ്.എസ്.എൽ.സി. തോറ്റവർക്ക് പദ്ധതിയുമായി പഞ്ചായത്ത്
3 years, 2 months Ago
കെ.എസ്.ആർ.ടി.സി.യുടെ ബസ്റ്റോറന്റുകൾ
3 years, 11 months Ago
ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍, ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍; മാര്‍ഗനിര്‍ദേശങ്ങള്‍
3 years, 10 months Ago
Comments