Friday, April 18, 2025 Thiruvananthapuram

മിസ് യൂണിവേഴ്സായി മെക്സിക്കൻ സുന്ദരി ആൻഡ്രിയ

banner

3 years, 11 months Ago | 420 Views

മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മെക്സിക്കൻ സുന്ദരി ആന്‍ഡ്രിയ മെസ. 

ഫ്ലോറിഡയായിരുന്നു 69–ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് വേദിയായത്. 74 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തത്. കൊറോണ പടർന്നു പിടിച്ചതിനെ തുടർന്ന് 2020 ലെ മത്സരം മാറ്റിവച്ചിരുന്നു. തുടർന്ന് ഈ വർഷമാണ് വീണ്ടും ലൈവായി മിസ് യൂണിവേഴ്‌സ് മത്സരം നടന്നത്.

മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസിയാണ് ആൻഡ്രിയയെ കിരീടം അണിയിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിരുദധാരിയാണ് ആൻഡ്രിയ. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മുൻസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമൺ എന്ന സംഘടനയിലെ സജീവ പ്രവർത്തകയാണ്. മേക്കപ്പ് ആർടിസ്റ്റ്, മോഡൽ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച അഡിലൈൻ കാസ്റ്റിലിനാണ് നാലാം സ്ഥാനം.



Read More in World

Comments