വ്യാജ ചികിത്സ തടയാൻ സിറ്റിസൻ ആപ്; ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങൾ ലഭിക്കും
3 years, 11 months Ago | 693 Views
സമൂഹമാധ്യമങ്ങൾ വഴി പരക്കുന്ന വ്യാജ ആരോഗ്യസംരക്ഷണ– ചികിത്സാ വിവരങ്ങൾക്കു തിരുത്തും സംശയങ്ങൾക്കു മറുപടിയുമായി ആധികാരിക ആരോഗ്യവിവരങ്ങളുമായി സർക്കാരിന്റെ മൊബൈൽ ആപ് വരുന്നു. രോഗലക്ഷണങ്ങൾ, ചികിത്സ കിട്ടുന്ന സ്ഥലങ്ങൾ എന്നിങ്ങനെ സമഗ്ര വിവരങ്ങളും ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുന്ന ചാറ്റ് ബോക്സുമുള്ള ‘സിറ്റിസൻ’ ആപ് ആരോഗ്യവകുപ്പ് ഉടൻ പുറത്തിറക്കും.
ഇംഗ്ലിഷിലും മലയാളത്തിലും വിവരങ്ങൾ ലഭിക്കും. സ്റ്റാർട്ട് അപ് സംഘമാണ് ആപ് തയാറാക്കുന്നത്. ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് വിവരങ്ങൾ ചേർക്കുന്നത്.
ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി ‘ശൈലി ആപ്പും’ നിർമാണം പൂർത്തിയാക്കി രണ്ടിന്റെയും ഉദ്ഘാടനം മേയ് 17ന് മുഖ്യമന്ത്രി നിർവഹിക്കും. വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തി പ്രാരംഭ ഘട്ടത്തിൽ തന്നെ നിർദേശങ്ങൾ നൽകുന്ന സമഗ്ര സർവേയ്ക്കു ‘ശൈലി ആപ്’ ഉപയോഗിക്കും. 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിൽ വീതം പൈലറ്റ് സർവേ 17ന് തുടങ്ങും.
സർവേയുടെ ഭാഗമായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ തേടും. രോഗവിവരങ്ങൾ, രോഗലക്ഷണങ്ങൾ, കുടുംബത്തിലെ രോഗചരിത്രം തുടങ്ങിയവ അപ്പോൾ തന്നെ ആപ്പിൽ അപ്ഡേറ്റ് ചെയ്യും. തുടർപരിശോധന വേണ്ടവരുടെയും ആദ്യമായി പരിശോധന നടത്തേണ്ടവരുടെയും വിവരങ്ങൾ തൊട്ടടുത്ത പിഎച്ച്സിയിലെ ഡോക്ടർക്ക് ആപ് വഴി ലഭിക്കും.
Read More in Kerala
Related Stories
തപാൽ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും
5 years Ago
തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ
4 years, 4 months Ago
നദികളിലെ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ ടെക്നോപാര്‍ക്കിലെ കമ്പനികള്‍
3 years, 8 months Ago
ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം
4 years, 10 months Ago
Comments