Wednesday, Aug. 20, 2025 Thiruvananthapuram

ബസന്ത് ബാലാജിയെ കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചു

banner

3 years, 10 months Ago | 811 Views

കേരള ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ബസന്ത് ബാലാജിയെ നിയമിച്ചു. ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകനാണ് ബസന്ത് ബാലാജി. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കും.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയി ചുമതല വഹിച്ചിട്ടുണ്ട്. 2006 മുതല്‍ 11 വരെ കേരള ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു ബസന്ത് ബാലാജി. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് സുപ്രധാനമായ പല ഭൂമി ഏറ്റെടുക്കല്‍ കേസുകളിലും സര്‍ക്കാരിനുവേണ്ടി ഹാജരായിട്ടുണ്ട്.

തിരുവനന്തപുരം ലയോള സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീ ഡിഗ്രി പഠനവും പൂര്‍ത്തിയാക്കി. കേരള ലോ അക്കാദമിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1995 ലാണ് അഭിഭാഷകനായി എന്‍റോള്‍ ചെയ്യുന്നത്.



Read More in Kerala

Comments