Thursday, April 10, 2025 Thiruvananthapuram

പി.കെ. രാധാമണിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരം

banner

1 year Ago | 112 Views

2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അമൃതാപ്രീതം; അക്ഷരങ്ങളുടെ നിഴലില്‍' എന്ന പുസ്തകത്തിനാണ് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാരം. പി.കെ. രാധാമണിയാണ് പരിഭാഷക.

 

മലയാളം കഥകള്‍ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയതിന് കെ.കെ. ഗംഗാധരനും പുരസ്‌കാരമുണ്ട്. അമ്പതിനായിരം രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം ഈ വര്‍ഷാവസാനം നടത്തുന്ന പ്രത്യേക ചടങ്ങില്‍വെച്ച് ജേതാക്കൾക്ക് സമ്മാനിക്കും.

 

ഓരോ ഭാഷാവിഭാഗങ്ങളില്‍ നിന്നും മൂന്ന് അംഗങ്ങള്‍ വീതമുള്ള സെലക്ഷന്‍ കമ്മിറ്റികള്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് അര്‍ഹമായ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പ്രൊഫ. കെ. വനജ, ഡോ. എം. വിജയന്‍ പിള്ള എന്നിവരാണ് മലയാളവിഭാഗത്തിലെ ജൂറി അംഗങ്ങള്‍.



Read More in Kerala

Comments