വാക്സിന് സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്ക് ആഴ്ച തൊറും ആര്‍ടിപിസിആര്‍ പരിശോധന

3 years, 8 months Ago | 365 Views
കൊറോണ പ്രതിരോധ വാക്സിന് സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എല്ലാ ആഴ്ചയും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച ഉത്തരവ് പൊതു വിദ്യാഭ്യസ ഡയറക്ടര്‍ പുറത്തിറക്കി.
സ്വന്തം ചിലവില്‍ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ കാരണം വാക്സിന് സ്വീകരിക്കാത്ത അദ്ധ്യാപകര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുക തുടങ്ങിയ നിബന്ധനകളും ഉത്തരവില്‍ ഉണ്ട്.
എല്ലാവരും വാക്സിന് സ്വീകരിക്കുക എന്നത് സര്‍ക്കാര്‍ നിലപാടാണെന്നും, ഇത് അനുസരിക്കാത്ത ആളുകള്‍ നിയമങ്ങള്‍ പാലിക്കാത്തവരാണെന്നും, ഇത് അച്ചടക്ക ലംഘനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അദ്ധ്യാപകര്‍ വാക്സിന് സ്വീകരിക്കാത്ത വിഷയം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അദ്ധ്യാപകര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഒമിക്രോണ്‍ രാജ്യത്ത് ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. അതേസമയം ആരോഗ്യപ്രശ്നമുളളവരെ വാക്സിന് എടുക്കുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവിടണമെന്നാണ് എയ്ഡഡ് ഹയര്‍സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
Read More in Kerala
Related Stories
ഒമിക്രോൺ ഭീതിയിൽ കർശന നിയന്ത്രണം,പുതുവർഷം കാണാൻ ആഘോഷം വേണ്ട
3 years, 7 months Ago
ഭാഷാപഠനത്തില്‍ മിടുക്ക് കോട്ടയത്തിന്; ഗണിതത്തിലും ശാസ്ത്രത്തിലും എറണാകുളം
3 years, 2 months Ago
പോക്സോ കോടതികൾ ശിശുസൗഹൃദമാകുന്നു
3 years, 1 month Ago
കേരളത്തിലെ താപനില: ചൂടറിഞ്ഞ് മാർച്ച്
4 years, 5 months Ago
ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍, ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍; മാര്‍ഗനിര്‍ദേശങ്ങള്‍
3 years, 10 months Ago
പുരാണ കഥകളുടെ മുത്തശ്ശി യാത്രയായി
4 years, 3 months Ago
Comments