മൂന്നുവയസ്സുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി മയൂഖയ്ക്ക് സർവോത്തം ജീവൻ രക്ഷാ പതക് പുരസ്‌കാരം

3 years, 2 months Ago | 272 Views
മൂന്ന് മയസ്സുകാരൻ മുഹമ്മദിനെ വെള്ളത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ അഞ്ചാം ക്ലാസ്സുകാരിക്ക് ധീരതയ്ക്കുള്ള പുരസ്കാരം. വടകരയ്ക്ക് സമീപം വളയം സ്വദേശിയായ മയൂഖ വി.ക്കാണ് കേന്ദ്രസർക്കാരിന്റെ സർവോത്തം ജീവൻ രക്ഷാ പതക് ലഭിച്ചിരിക്കുന്നത്.
വളയം വെങ്ങോൽ വീട്ടിൽ മനോജൻ-പ്രേമ ദമ്പതികളുടെ മകളാണ് പത്ത് വയസ്സുകാരി മയൂഖ. വളയം ഹയർ സെക്കന്റി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
2020ലായിരുന്നു വെള്ളത്തിൽ മുങ്ങിപ്പോയ മൂന്ന് വയസ്സുകാരൻ മുഹമ്മദിനെ മയൂഖ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.
തോടിന്റെ താഴ്ന്ന ഭാഗത്ത് മുഹമ്മദിന്റെ സഹോദരന്മാർ കുളിക്കുന്നതിനിടെയാണ് കരയിലെ കല്ലിൽ കാഴ്ചകൾകണ്ട് ഇരിക്കുകയായിരുന്ന മുഹമ്മദ് വെള്ളത്തിലേക്ക് വീണത്. ഉറങ്ങിവീണുപോയതാണെന്നാണ് മുഹമ്മദ് പിന്നീട് പറഞ്ഞത്. മുഹമ്മദിന്റെ ടീഷർട്ട് വെള്ളത്തിൽ മുങ്ങുന്നതുകണ്ട് മയൂഖ നീന്തിപ്പോയി രക്ഷപ്പെടുത്തുകയായിരുന്നു.
പുരസ്കാരത്തിന് ശുപാർശ നൽകിയത് സംബന്ധിച്ച സർക്കാർ അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നുവെന്നും എന്നാൽ പുരസ്കാരം വിവരം അപ്രതീക്ഷിതമായിരുന്നുവെന്നും മയൂഖയുടെ മാതാപിതാക്കളായ മനോജനും പ്രേമയും പറഞ്ഞു
Read More in Kerala
Related Stories
ആരാധനാലയങ്ങളില് ശബ്ദ നിയന്ത്രണം: വ്യവസ്ഥകള് കര്ശനമാക്കി സംസ്ഥാന സര്ക്കാര്
2 years, 10 months Ago
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള് തേടി അലയണ്ട; ആപ്പ് റെഡി
3 years, 6 months Ago
ലോക പരിസ്ഥിതി ദിനത്തില് ഹരിതകേരളം മിഷന് 445 പുതിയ പച്ചത്തുരുത്തുകള്ക്ക് തുടക്കം കുറിക്കും
3 years, 10 months Ago
പുതുചരിത്രം; സാമാജികരെ നിയന്ത്രിക്കാന് വനിതാ സ്പീക്കര് പാനല്
2 years, 4 months Ago
കിളിമഞ്ജാരോക്ക് പിന്നാലെ എവറസ്റ്റും കീഴടക്കി; അഭിമാനമായി സെക്രട്ടേറിയേറ്റ് ജീവനക്കാരന്
2 years, 10 months Ago
റേഷന് കാര്ഡും സ്മാര്ട്ട് ആകുന്നു; റേഷനൊപ്പം അവശ്യ സാധനങ്ങളും വാങ്ങാം
3 years, 6 months Ago
Comments