പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിനായി ജനങ്ങളുടെ നെട്ടോട്ടം

3 years, 5 months Ago | 382 Views
സംസ്ഥാനത്ത് പെട്രോള്‍, സി.എന്‍.ജി., എല്‍.പി.ജി. ഇന്ധനത്തിലോടുന്ന നാലുചക്രവാഹന ഉടമകള്‍ പുകപരിശോധനാസര്ട്ടിഫിക്കറ്റിനായി നെട്ടോട്ടത്തില്‍. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നിര്‍ബന്ധമാക്കിയ 'ലാംഡ' ടെസ്റ്റ് നടത്താന്‍ പുകപരിശോധനാകേന്ദ്രങ്ങളില് ഗുണമേന്മയുള്ള യന്ത്രങ്ങളില്ലാത്തതാണ് പ്രശ്നം.
കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്സൈറ്റില്‍ വരുത്തിയ മാനദണ്ഡപ്രകാരം ബി.എസ്.-4 വാഹനങ്ങള്‍ക്കും 'ലാംഡ' ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. പലരും ലക്ഷങ്ങള്‍ മുടക്കി നേരത്തേ മെഷീനുകള്‍ വാങ്ങിയിട്ടുണ്ട്. പരിശോധനാഫലം ശരിയല്ലാത്തതുകൊണ്ട് പലരും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല. പുകപരിശോധനായന്ത്രങ്ങള്ക്ക് നിലവാരമില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് പരിശോധനയില്‍ കണ്ടെത്തുകയുംചെയ്തു.
രാജ്യത്ത് ഒറ്റനിയമമായതിനാല് വാഹനപരിശോധനയില്‍ വാഹന ഉടമകള്‍ പുകപരിശോധനാസര്ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കാണിക്കണം. ഇല്ലെങ്കില്‍ പിഴയീടാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പറഞ്ഞു. കിട്ടാത്ത സര്‍ട്ടിഫിക്കറ്റ് എങ്ങനെ കാണിക്കുമെന്നാണ് വാഹന ഉടമകള്‍ ചോദിക്കുന്നത്.
ഗുണമേന്മയുള്ള യന്ത്രങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍മാണക്കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും മറുപടിയില്ല. ഇപ്പോള്‍ കമ്പനികള്‍ പുകപരിശോധനാകേന്ദ്രങ്ങളോട് പെട്ടെന്ന് യന്ത്രങ്ങളുടെ ഓര്‍ഡര്‍ തരണമെന്നും ഇല്ലെങ്കില്‍ കാത്തിരിക്കേണ്ടിവരുമെന്നും അറിയിച്ചതായി വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണന് അമ്പാടി പറഞ്ഞു.
Read More in Kerala
Related Stories
ചെലവേറിയ വാക്സീൻ: സൈകോവ്–ഡി ഒരു ഡോസിന് 376 രൂപ
3 years, 9 months Ago
റവന്യൂ വകുപ്പ് സ്മാര്‍ട്ടാകുന്നു; ഇനി മുതല്‍ സേവനങ്ങള്‍ ആപ് വഴി
3 years, 11 months Ago
വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും
3 years Ago
ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ബന്ധിപ്പിക്കല്‍ ഉടന്‍
2 years, 12 months Ago
വിളിച്ചാൽ വിളികേൾക്കും, 24 മണിക്കൂറും ഇആർഎസ്എസ് സംവിധാനം
4 years, 2 months Ago
Comments