Wednesday, April 16, 2025 Thiruvananthapuram

12 പേര്‍ക്ക് ഖേല്‍രത്ന പുരസ്കാരം; ശ്രീജേഷ്, നീരജ് ചോപ്ര, ഛേത്രി, മിതാലി പട്ടികയില്‍

banner

3 years, 5 months Ago | 292 Views

ടോക്കിയോ ഒളിംപിക്സില്‍ ഹോക്കി വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി. ആര്‍. ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരം. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 

 

ശ്രീജേഷിനു പുറമേ, ടോക്കിയോ ഒളിംപിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ രവി കുമാര്‍ ദഹിയ, ബോക്സിങ്ങില്‍ വെങ്കലം നേടിയ ലവ്‌ലിന ബോള്‍ഗൊഹെയിന്‍ എന്നിവര്‍ അടക്കം ആകെ 12 പേര്‍ക്കാണ് പുരസ്കാരം. ഈ മാസം 13ന് പുരസ്കാരം സമ്മാനിക്കും.

 

പുരസ്കാര ജേതാക്കളും അവരുടെ കായിക ഇനങ്ങളും ചുവടെ,

 

∙ നീരജ് ചോപ്ര (അത്‌ലറ്റിക്സ്)

 

∙ രവി കുമാര്‍ ദഹിയ (ഗുസ്തി)

 

∙ ലവ്‌വിന ബോര്‍ഗൊഹെയിന്‍ (ബോക്സിങ്)

 

∙ പി. ആര്‍. ശ്രീജേഷ് (ഹോക്കി)

 

∙ അവനി ലെഖാര (പാരാലിംപിക്സ് ഷൂട്ടിങ്)

 

∙ സുമിത് അന്തില്‍ (പാരാലിംപിക്സ് അത‌ലറ്റിക്സ്)

 

∙ പ്രമോദ് ഭഗത് (പാരാലിംപിക്സ് (ബാഡ്മിന്റന്‍)

 

∙ കൃഷ്ണ നഗര്‍ (പാരാലിംപിക്സ് ബാഡ്മിന്റന്‍)

 

∙ മനീഷ് നര്‍വാള്‍ (പാരാലിംപിക്സ് ഷൂട്ടിങ്)

 

∙ മിതാലി രാജ് (ക്രിക്കറ്റ്)

 

∙ സുനില്‍ ഛേത്രി (ഫുട്ബോള്‍)

 

∙ മന്‍പ്രീത് സിങ് (ഹോക്കി)

 

ഏറ്റവും മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം മലയാളികളായ ടി.പി. ഔസേപ്പ്, പി. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കു ലഭിച്ചു. "



Read More in Sports

Comments