Tuesday, March 31, 2026 Thiruvananthapuram

സൗരയൂഥത്തിലെ കൗതുകങ്ങള്‍ അന്വേഷിച്ച ആറുവയസുകാരന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

banner

4 years, 11 months Ago | 549 Views

സൗരയൂഥത്തിലെ കൗതുകങ്ങള്‍ തേടിയുള്ള അന്വേഷണം ആറുവയസ്സുകാരന്‍ ശ്രീനന്ദിനെ എത്തിച്ചത് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സില്‍. മൂന്നുമിനിറ്റിനുള്ളില്‍ സൗരയൂഥത്തെക്കുറിച്ചുള്ള   75 പൊതുചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് ഈ കുരുന്ന് റെക്കോഡ് സ്വന്തമാക്കിയത്.

ശ്രീനന്ദ്   നേരത്തേതന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്-2022-ല്‍ ഇടംപിടിച്ചിരുന്നു. അതിനുശേഷമാണ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് സ്വന്തമാക്കിയത്. ശാസ്ത്രവിഷയങ്ങളോടുള്ള താത്പര്യമാണ് ശ്രീനന്ദിനെ സൗരയൂഥത്തിന്റെ അറിവുകളിലേക്ക് നയിച്ചത്.

ചെറുതുരുത്തി പൈങ്കുളം വാഴാലിപ്പാടത്ത് പനവില്‍കല്ലാറ്റ് വീട്ടില്‍ അരുണിന്റെയും മലപ്പുറംആനമങ്ങാട് തെക്കേതില്‍ ധന്യയുടെയും മകനാണ്. 



Read More in World

Comments

Related Stories