Friday, Dec. 19, 2025 Thiruvananthapuram

കാലുകൊണ്ട് ചായ എടുക്കാം, ഭക്ഷണം കഴിക്കാം, കൈകളില്‍ ബാലന്‍സ് ചെയ്യാം, ലോക റെക്കോര്‍ഡിട്ട് യുവതി.

banner

4 years, 7 months Ago | 488 Views

സ്‌റ്റെഫാനി മില്ലിംഗര്‍ എന്ന ഇരുപത്തെട്ടുകാരിക്ക് താന്‍ എല്ലാ ദിവസവും ചായ കൂട്ടുന്ന രീതി ബോറടിച്ചു തുടങ്ങിയപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ല കൈകള്‍ തറയില്‍ കുത്തി കാലുകള്‍ വളച്ച് ചായ എടുത്തു. ലോകറെക്കോര്‍ഡ് നേടിയ താരമാണ് ഈ സൂപ്പര്‍ ഫ്‌ളക്‌സിബിള്‍ ലേഡി.

ഓസ്ട്രിയന്‍ അക്രോബാറ്റ് താരമായ സ്‌റ്റെഫാനി ഒരു ഹാന്‍ഡ്സ്റ്റാന്‍ഡിലൂടെ മിഡ് എയര്‍ സ്പ്ലിറ്റ് പൊസിഷനില്‍ കൈകള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്ത് 52 മിനിറ്റ് നിന്നാണ് ലോക റെക്കോര്‍ഡ് നേടിയത്. കാണികള്‍ക്ക് വിശ്വസിക്കാനാവാത്ത വിധം വഴങ്ങുന്ന ശരീരമാണ് സ്‌റ്റെഫാനിയുടെത്. 

ഒരു സുരക്ഷാ മാര്‍ഗങ്ങളും ഇല്ലാതെ ഉയരമുള്ള റൂഫിന് മുകളിലൂടെ നടക്കുക, പാലത്തിന് താഴെ കൈയില്‍ ബാലന്‍സ് ചെയ്ത് ഊഞ്ഞാലാടുക, പര്‍വതക്കെട്ടുകളില്‍ തൂങ്ങിയിറങ്ങുക, അതും കൈകള്‍ ഉപയോഗിച്ച്. ഇതൊക്കെയാണ് സ്‌റ്റെഫാനിയുടെ ഹോബികള്‍. ജര്‍മനി ഗോട്ട് ടാലന്റിന്റെ ഫൈനലിസ്റ്റ് കൂടിയാണ് സ്‌റ്റെഫാനി.

പതിമൂന്നാം വയസ്സുമുതലാണ് ജിംനാസ്റ്റിക്ക് പരിശീലനം സ്റ്റെഫാനി ആരംഭിച്ചത്. കുതിരയുടെ പുറത്ത് ബാലന്‍സ് ചെയ്യുന്നതു മുതല്‍ ഹാന്‍ഡ് സ്റ്റാന്‍ഡ് പൊസിഷനില്‍ നീണ്ട  സമയം നില്‍ക്കാന്‍ വരെ ഇക്കാലത്ത് തന്നെ സ്റ്റെഫാനിക്ക് പരിശീലനം ലഭിച്ചു . നൂറ് ശതമാനം ഏകാഗ്രതയോടെ മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഇതെന്ന് സ്‌റ്റെഫാനി പറയുന്നു.



Read More in World

Comments