വെർച്വൽ ഓണാഘോഷത്തിന് തുടക്കം
.jpg)
4 years Ago | 405 Views
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണാഘോഷ പരിപാടികള്‍ക്ക് ശനിയാഴ്ച തുടക്കമാകും. കോവിഡ് പശ്ചാത്തലത്തിലാണ് പൂക്കള മത്സരമടക്കം ഓൺലൈനായി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര പൂക്കള മത്സരം, കേരളീയ കലകളുടെ ദൃശ്യാവിഷ്‌കാരം, ദൃശ്യമാധ്യമങ്ങളിലൂടെയുള്ള സംപ്രേഷണം എന്നിവയാണ് വെര്‍ച്വല്‍ ഓണാഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ലോകമെമ്പാടുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും പൂക്കള മത്സരത്തില്‍ പങ്കെടുക്കാം. ഇതിന്റെ ചിത്രങ്ങള്‍ പ്രത്യേകം തയാറാക്കിയ www.keralatourism.org ല്‍ അപ്‌ലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യാം. ആഗസ്റ്റ് 23ന് രാത്രി വരെയാണ് ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം. മികച്ച വ്യക്തിഗത പൂക്കളം, സംഘടന/ സ്ഥാപനത്തിന്റെ പൂക്കളം എന്നീ രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ കാറ്റഗറികളിലും മൂന്ന് സ്ഥാനക്കാരെ രണ്ട് ജൂറികള്‍ തിരഞ്ഞെടുക്കും. ആകര്‍ഷകമായ സമ്മാനങ്ങള്‍ക്ക് പുറമെ പ്രോത്സാഹന സമ്മാനങ്ങളും പങ്കാളിത്ത സാക്ഷ്യപത്രങ്ങളും നല്‍കും.
പ്രാദേശിക കലാകാരന്മാര്‍ അതത് പ്രദേശങ്ങളില്‍നിന്നുള്ള തനത് കലാരൂപങ്ങളും തയ്യാറാക്കി അവതരിപ്പിക്കുന്നുണ്ട്. ടൂറിസം വകുപ്പിനാണ് ഇതിന്റെയും മേല്‍നോട്ടം. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള 65 വിഡിയോ ചിത്രങ്ങള്‍ ഇങ്ങനെ തയ്യാറാക്കി, സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങള്‍വഴി സംപ്രേഷണം ചെയ്യും. കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട കലാകാരന്മാര്‍ക്ക് സാധ്യമായ തൊഴിലും വരുമാനവും നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ മുഖ്യമായും ഉദ്ദേശിക്കുന്നത്.
Read More in Kerala
Related Stories
ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
3 years, 6 months Ago
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ 'ഹരിതമിത്രം' ആപ്പ്
3 years, 6 months Ago
ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടി ; അധ്യാപകര്‍ ഇനി തൂപ്പുകാര്‍
3 years, 2 months Ago
നെടുമുടി വേണു വിടവാങ്ങി
3 years, 10 months Ago
കെ.എസ്.ആർ.ടി.സി.യുടെ ബസ്റ്റോറന്റുകൾ
3 years, 11 months Ago
Comments