Saturday, April 19, 2025 Thiruvananthapuram

വാക്സീ‍ൻ സ്വീകരിച്ചതു കാലിലൂടെ...

banner

3 years, 8 months Ago | 362 Views

കേരളത്തിൽ ആദ്യമായി കാലിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ച് ആലത്തൂർ സ്വദേശി പ്രണവ്. ജന്മനാ രണ്ടു കൈകളും ഇല്ലാത്ത പ്രണവ്  ആലത്തൂർ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അനുമതി നേടിയാണ് കാലിൽ വാക്സിൻ എടുത്തത്. ഇത്തരമൊരു കോവിഡ് വാക്സിനേഷൻ അപൂ‍ർവമെന്ന് ആരോഗ്യവകുപ്പ്. പ്രണവ് വാക്സീൻ. സ്വീകരിക്കാനെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകർ ആദ്യം അമ്പരന്നു. സാധാരണ കയ്യിലാണു കുത്തിവയ്ക്കുന്നത്. ആരോഗ്യ വകുപ്പിൽനിന്നു നിർദേശം എത്തിയതോടെ കാൽ വഴി വാക്സീൻ സ്വീകരിച്ചു.

ആലത്തൂർ പഴയ പോലീസ് സ്റ്റേഷനിൽ വച്ചാണ് ഇരുപത്തിരണ്ടുകാരനായ പ്രണവ് കോവിഷീൽഡ് ആദ്യഡോസ് സ്വീകരിച്ചത്. ഇരു കൈകളുമില്ലാത്ത പ്രണവ് സൈക്കിൾ ചവിട്ടിയാണ് ആലത്തൂർ പഴയ പൊലീസ് സ്റ്റേഷനിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയത്. ഒപ്പം അച്ഛൻ ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. കോവിഷീൽഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു നിരീക്ഷണ സമയത്തിനുശേഷം സൈക്കിളിൽ തന്നെ വീട്ടിലേക്കു മടങ്ങി. കാലിൽ വാക്സീൻ സ്വീകരിച്ച വിവരം പ്രണവ് മാധ്യമങ്ങളെ അറിയിച്ചു.

വാക്സിനേഷൻ മടിക്കുന്നവർക്കുള്ള സന്ദേശം കൂടിയാണു കാൽവഴിയുള്ള തന്റെ വാക്സിനേഷനെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ചിത്രകാരൻ കൂടിയാണ് പ്രണവ്. സൈക്കിളിലാണു യാത്ര. നെഞ്ചോടു ചേർത്തു നിയന്ത്രിച്ചാണു സൈക്കിൾ ഓടിക്കുന്നത്.കാലുകൾ കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.



Read More in Kerala

Comments