Wednesday, Aug. 20, 2025 Thiruvananthapuram

ചെലവേറിയ വാക്സീൻ: സൈകോവ്–ഡി ഒരു ഡോസിന് 376 രൂപ

banner

3 years, 9 months Ago | 339 Views

കുട്ടികൾക്കുൾപ്പെടെ നൽകാവുന്ന സൈകോവ്–ഡി വാക്സീൻ ഡോസ് ഒന്നിന് 376 രൂപ നിരക്കിൽ കേന്ദ്ര സർക്കാരിനു നൽകാൻ ധാരണയായി. നികുതിയും കുത്തിവയ്പിനുള്ള ഫാർമാജെറ്റ് ഉപകരണത്തിന്റെ വിലയും ചേർത്താണിത്. 3 ഡോസ് വീതം നൽകേണ്ട വാക്സീന് ആകെ ചെലവ് 1128 രൂപയാകും.

സൈഡസ് കാഡില നിർമിച്ച വാക്സീൻ 12 നു മുകളിലുള്ളവർക്ക് നൽകാൻ അനുമതി നേരത്തെയായിരുന്നെങ്കിലും വില സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. നേരത്തെ 1900 രൂപയ്ക്ക് 3 ഡോസ് നൽകാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

ഡോസ് ഒന്നിന് 265 രൂപയാണ് അടിസ്ഥാന നിരക്കായി നിശ്ചയിച്ചത്. ഫാർമാജെറ്റ് ഉപകരണത്തിന്റെ വിലയായ 93 രൂപ കൂടി നൽകേണ്ടി വരും. പുറമേ, ജിഎസ്ടി കൂടി ചേരുമ്പോഴാണ് 376 രൂപ.



Read More in Kerala

Comments

Related Stories