സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് കൃഷ്ണപിള്ള
.jpg)
3 years, 7 months Ago | 476 Views
സ്വാതന്ത്രസമര ചരിത്രത്തിൽ സ്വന്തം ചോര നൽകിയ ഏറ്റവും മുന്നിലുള്ളവരിൽ പ്രധാനിയാണ് സഖാവ് പിള്ളയെന്ന പി കൃഷ്ണപിള്ള. കേവലം ഇരുപത്തിരണ്ടു വയസുള്ളപ്പോൾത്തന്നെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ തിളങ്ങുന്ന കണ്ണിയായി കൃഷ്ണപിള്ള മാറിയിരുന്നു.
സമൂഹത്തിലെ അവശ-അധഃസ്ഥിത അടിച്ചും വെട്ടിയും കുത്തിയും വരുതിക്ക് നിർത്താൻ ശ്രമിച്ചവർക്ക് അതേ നാണയത്തിൽത്തന്നെ തിരിച്ചടി നൽകണമെന്ന വാശിക്കാരനായിരുന്നു കൃഷ്ണപിള്ള. 'കൊണ്ടു' മാത്രം ശീലിച്ചതാണ് മർദ്ദകരെ കൂടുതൽ മർദ്ദിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള അക്രമവും അവിവേകവും ഉണ്ടാവാൻ പാടില്ലയെന്ന നിർബന്ധബുദ്ധിയും കൃഷ്ണപിള്ളയ്ക്കുണ്ടായിരുന്നു.
അലഹബാദ് ഹിന്ദി വിദ്യാ പാഠത്തിൽ നിന്നും 'സാഹിത്യവിശാരദ' ബിരുദമെടുത്ത സഖാവ് കൃഷ്ണപിള്ള ജയിലിൽ വെച്ച് പിന്നീട് ദേശീയതലത്തിൽ ഉന്നത രാഷ്ട്രീയ നേതാക്കളായിത്തീർന്ന എത്രയോ പേർക്ക് ഹിന്ദി പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ആലപ്പുഴയിൽ തൊഴിലാളികൾക്കു നേരെ പോലീസ് വെടിവെച്ചപ്പോൾ സ്വയം മണലിൽ കമിഴ്ന്നു കിടന്നുകൊണ്ട് സഖാക്കളെ തീയുണ്ടയിൽ നിന്ന് രക്ഷിക്കാനായി നിലത്തു കമിഴ്ന്നുകിടക്കുവാൻ നിർദ്ദേശം നൽകിയത് കൃഷ്ണപിള്ളയുടെ സന്ദർഭോചിത ധീരതയ്ക്ക് മാതൃകയാണ്.
സഖാവ് കൃഷ്ണപിള്ള ഒരിക്കൽ സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് പറഞ്ഞു: കമ്മ്യൂണിസ്റ്റുകാരനായ നമുക്ക് എന്തുതന്നെ ആദർശമുണ്ടെങ്കിലും ഞാനും നിങ്ങളും ഇന്ന് ജീവിക്കുന്നത് മുതലാളിത്ത സമുദായത്തിലാണ്. ഇതിൽ നിന്ന് രക്ഷപ്പെടുക ശ്രമകരമായ പണിയാണ്. പണത്തിനുള്ള ദുര ഈ പരിസ്ഥിതിയിൽ നിന്ന് കിട്ടുന്ന ഒരു സ്വഭാവദൂഷ്യമാണ്. ഇത് നമ്മുടെ പ്രവർത്തന രീതിയെത്തന്നെ എന്നെന്നേക്കുമായി നശിപ്പിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അതുപോലെയാണ് അധികാരഭ്രമം. ഇതിൽ നിന്നും രക്ഷ കിട്ടാൻനായാണ് അധികം ഞെരുക്കം. പണത്തിനുള്ള ദുരയും അധികാരഭ്രമവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. രണ്ടും ഒരു പരിസ്ഥിതിയിൽ-ഇന്നത്തെ സമുദായത്തിൽ - നിന്നുളവായ ദൂഷ്യങ്ങളാണ്...."
Read More in Organisation
Related Stories
അച്യുതമേനോനെ കുറിച്ച് അച്യുതമേനോൻ
2 years, 10 months Ago
വീട്ടിൽ തയാറാക്കാം നെല്ലിക്ക ടോണിക്
1 year, 11 months Ago
മറുകും മലയും
2 years, 1 month Ago
സാംസ്കാര ഭാരതത്തെ ചലനാത്മക കൂട്ടായ്മയാക്കി മാറ്റും: ബി .എസ്സ് . എസ്സ് ചെയർമാൻ
3 years, 3 months Ago
മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years Ago
രാമായണത്തിലെ ഓരോ സംഭവങ്ങളും ഗുണപാഠങ്ങൾ: ബി. എസ്. ബാലചന്ദ്രൻ
2 years, 2 months Ago
ഭാരതത്തിന്റെ മസ്തിഷ്കം - ബംഗാൾ
2 years, 4 months Ago
Comments