Friday, Dec. 19, 2025 Thiruvananthapuram

കാതറിൻ റസൽ യുനിസെഫ് മേധാവിയാകും

banner

4 years Ago | 735 Views

കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ യുനിസെഫിന്റെ പുതിയ മേധാവിയായി കാതറിൻ റസലിനെ (60)​ നിയമിച്ചു. നിലവിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവും വൈറ്റ്ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണലുമായി സേവനമനുഷ്ഠിച്ചു വരികയാണ് അഭിഭാഷകയായ റസൽ. യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഹെന്റിയെറ്റ ഫോർ വ്യക്തിപരമായ കാരണങ്ങൾ മൂലം രാജി വച്ച ഒഴിവിലേക്കാണ് റസലിനെ നിയമിച്ചത്.  

ബറാക് ഒബാമ യു.എസ് പ്രസിഡന്റായിരുന്നപ്പോഴും റസൽ വൈറ്റ്ഹൗസിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. 



Read More in World

Comments

Related Stories