ആഴ്ചയിൽ ആറുദിവസവും കുട്ടികൾക്ക് വാക്സിൻ; വിതരണകേന്ദ്രങ്ങൾക്ക് പിങ്ക് ബോർഡ്

3 years, 6 months Ago | 605 Views
ബുധനാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകും.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും വാക്സിൻ നൽകുക.
കുട്ടികളുടെ വാക്സിനേഷൻകേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. മുതിർന്നവരുടെ വാക്സിനേഷൻകേന്ദ്രത്തിന് നീലനിറത്തിലുള്ള ബോർഡുണ്ടാകും. വാക്സിനേഷൻകേന്ദ്രത്തിന്റെ പ്രവേശനകവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ ഈ നിറങ്ങളിലുള്ള ബോർഡുകളുണ്ടാകും.
15മുതൽ 18വരെ വയസ്സുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. വാക്സിൻ നൽകാൻ പ്രത്യേകസംഘത്തെ നിയോഗിക്കും.
കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്ത് വാക്സിനേഷനു പോകുന്നതായിരിക്കും നല്ലതെന്ന് അധികൃതർ പറഞ്ഞു. രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് വാക്സിനേഷൻകേന്ദ്രങ്ങളിൽ രജിസ്റ്റർചെയ്ത് വാക്സിൻ സ്വീകരിക്കാം.
ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും 18-നുമുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിലാകും മുതിർന്നവർക്ക് വാക്സിൻ നൽകുക.
Read More in Kerala
Related Stories
സർക്കാർ സേവനത്തിന് അപേക്ഷാ ഫീസില്ല, ഒരിക്കൽ വാങ്ങിയ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക്
3 years, 9 months Ago
ഇനി വീട്ടുവളപ്പിലും വൈദ്യുതി 'വിളയും' !
3 years, 7 months Ago
വാഹനാപകട സാധ്യത മുൻകൂട്ടി അറിയിക്കാൻ ആപ് വരുന്നു.
3 years, 4 months Ago
ഒരാൾക്കു പോലും കോവിഡ് രോഗം വരാത്ത നാടുണ്ട് കേരളത്തിൽ : ഇടുക്കി ജില്ലയിലെ ഇടമലക്കുടി
4 years, 2 months Ago
Comments