Friday, Dec. 19, 2025 Thiruvananthapuram

ബ​ഹിരാകാശനിലയത്തിൽ പുതിയ ഭീഷണിയായി സൂപർ ബാഗിന്റെ സാന്നിധ്യം.

banner

1 year, 6 months Ago | 213 Views

ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിതാ വില്യംസിനും സംഘത്തിനും ബഹിരാകാശനിലയത്തില്‍ പുതിയ ഭീഷണി. പുതിയ ബാക്ടീരിയയുടെ സാന്നിധ്യമാണ് നിലയത്തില്‍ അപകടകരമായ സാഹചര്യം സൃഷ്ടിച്ചത്. മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയയായ എന്ററോബാക്ടര്‍ ബുഗന്‍ഡന്‍സിസിന്റെ സാന്നിധ്യമാണ് ശാസ്ത്രഞ്ജര്‍ കണ്ടെത്തിയത്.  ബാക്ടീരിയ ശ്വാസകോശത്തെ ബാധിക്കുന്നതാണ്. 

മരുന്നുകളോട് പ്രതിരോധശേഷി നേടിയ അപകടകാരികളായ ഇത്തരം ബാക്ടീരിയകളെ 'സൂപ്പർ ബഗ്' എന്ന് വിളിക്കുന്നു. ഇവ ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ബഹിരാകാശ നിലയത്തില്‍  പ്രവേശിക്കുന്നത്. ബാക്ടീരിയകള്‍ക്ക് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.   കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷമേ യാത്രികര്‍ക്ക് ഭൂമിയിലേക്ക് മടങ്ങാനാവൂ.

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ജൂൺ 6-നാണ് എത്തിയത്....സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും,  സുനിതയ്ക്ക് ലഭിച്ചു. ഇരുവരേയും കൂടാതെ ഏഴ് പേര്‍ കൂടി നിലയത്തിലുണ്ട്. ദീര്‍ഘനാളായി ബഹിരാകാശനിലയത്തിലുള്ളവരാണവര്‍.  സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. നിലയത്തിലേക്ക് സ്വയം ഗതിനിര്‍ണയം നടത്തി സഞ്ചരിക്കാനുള്ള പേടകത്തിന്റെ ശേഷി വിലയിരുത്തിയിരുന്നു. ഇതിന് പുറമെ സഞ്ചാരികള്‍ പേടകം സ്വയം നിയന്ത്രിക്കുന്ന 
സംവിധാനവും പരിശോധിച്ചു. ഭൂമിയിലേക്ക് തിരിച്ചുവരുന്ന സ്റ്റാര്‍ലൈനര്‍ പേടകം കരയിലാണ് ഇറങ്ങുക. ദൗത്യം വിജയമാവുന്നതോടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ മോഡ്യൂളിന് പുറമെ ബഹിരാകാശ യാത്രയ്ക്കായി നാസയ്ക്ക് മറ്റൊരു പേടകം കൂടി ലഭിക്കും.
 



Read More in World

Comments