ഉപഭോക്താക്കളുടെ ഡേറ്റ സുരക്ഷിതമാക്കാന്‍ ക്രമീകരണങ്ങളുമായി കെ.എസ്.ഇ.ബി

3 years, 1 month Ago | 299 Views
കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തില്‍ ഡേറ്റ സുരക്ഷ ഉറപ്പുവരുത്താന്‍ ക്വിക്ക് പേ സംവിധാനം വഴി പണം അടയ്ക്കുന്നതിന് പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തി.
വെബ്സൈറ്റിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ക്വിക്ക് പേ സംവിധാനം വഴി പണം അടയ്ക്കുന്നതിനും ബില്‍ കാണുന്നതിനും ഇനി 13 അക്ക കണ്‍സ്യൂമര്‍ നമ്പറും കെ.എസ്.ഇ.ബിയില്‍ രജിസ്റ്റര്‍ ചെയ്തതും എസ്.എം.എസ് ലഭിക്കുന്നതുമായ മൊബൈല്‍ നമ്പറും നല്‍കണം.
ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് wss.kseb.in-ല്‍ അനായാസം രജിസ്റ്റര്‍ ചെയ്യാനാകും. 30 കണ്‍സ്യൂമര്‍ നമ്പറുകള്‍ വരെ ഒരു ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിലൂടെ പരാതി രേഖപ്പെടുത്തല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാകും.
ബിസിനസ് /കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഒന്നിലേറെ കണക്ഷന് പണം അടയ്ക്കുന്നതിന്, കെ.എസ്.ഇ.ബിയുടെ കോര്‍പറേറ്റ് സര്‍വിസ് സെന്റര്‍ വഴി എന്‍ ഇ.എഫ്.ടി പേമെന്റ് സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി csc@kseb.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ട് പണം അടയ്ക്കേണ്ട അക്കൗണ്ടിനെക്കുറിച്ച് വിശദാംശങ്ങള്‍ ശേഖരിക്കണം. ഭാരത് ബില്‍ പേ ആപ്ലിക്കേഷനുകളുള്പ്പെടെ മറ്റ് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ നിലവിലെ രീതിയില്‍ തന്നെ തുടരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Read More in Kerala
Related Stories
'കള്ളിലെ കള്ളം' കണ്ടെത്താന്‍ കുടുംബശ്രീയും
2 years, 9 months Ago
ഗ്രീൻ റേറ്റിങ്ങുള്ള കെട്ടിടങ്ങൾക്ക് 50% വരെ നികുതി, വൈദ്യുതി നിരക്ക് ഇളവ്
3 years, 1 month Ago
ചൂഷണത്തിന് ഇരയായവര്‍ക്ക് സാന്ത്വനമാകാന്‍ സ്നേഹസ്പര്‍ശം
2 years, 10 months Ago
തകരാറുകള്‍ സ്വയം തിരിച്ചറിയും, അറിയിപ്പ് നല്‍കും സ്മാര്‍ട്ട് കോച്ചുകള്‍ എത്തിത്തുടങ്ങി
3 years, 3 months Ago
വാക്സിന് സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്ക് ആഴ്ച തൊറും ആര്‍ടിപിസിആര്‍ പരിശോധന
3 years, 4 months Ago
സംസ്ഥാനത്ത് കോളേജുകള്‍ ആരംഭിക്കാന്‍ മാര്‍ഗനിര്‍ദേശം; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസം മാത്രം
3 years, 7 months Ago
Comments