ആരാധനാലയങ്ങളില്‍ ശബ്ദ നിയന്ത്രണം: വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍

3 years, 2 months Ago | 523 Views
ആരാധനാലയങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവിധ മത സാമുദായിക ചടങ്ങളുകളിലും ആരാധനാലയങ്ങളിലെ വിവിധ പരിപാടികളിലും അനിയന്ത്രിതമായി ഉച്ചത്തിലുള്ള ശബ്ദം ഉപയോഗിക്കുന്നു.
ശബ്ദ നിയന്ത്രണ വ്യവസ്ഥകള്‍ പലയിടത്തും പാലിക്കപ്പെടുന്നില്ല. കുട്ടികളും വൃദ്ധരും താമസിക്കുന്ന ഇടങ്ങളില്‍ ഇത് അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും അതിനാല്‍ ശബ്ദ നിയന്ത്രണം കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ശബ്ദ മലിനീകരണചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തവരെ കര്‍ശന ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. അതിനു ഡി.ജി.പിക്ക് ചുമതല നല്കി. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബാലാവകാശ കമ്മീഷന് ശിപാര്‍ശയെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്.
വിവിധ മത സാമുദായിക ചടങ്ങുകളിലും ആരാധനാലയങ്ങളിലുമെല്ലാം വാദ്യോപകരണങ്ങളും മറ്റും അനിയന്ത്രിതമായി പ്രവര്‍ത്തിപ്പിക്കുന്നു. ചട്ടത്തിലെ വ്യവസ്ഥകള്‍ ഒന്നും പാലിക്കുന്നില്ലെന്നും ബാലാവകാശ കമ്മീഷന് സര്‍ക്കാറിനെ അറിയിച്ചിരുന്നു.
പരാതി പ്രകാരം ആഭ്യന്തര വകുപ്പ് നടത്തിയ പരിശോധനയില്‍ ബാലാവകാശ കമ്മീഷന്റെ ആരോപണം ശരിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ചട്ടങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറക്കിയത്
Read More in Kerala
Related Stories
റേഷൻ കടകളിൽ അപേക്ഷ നൽകിയും കാർഡ് പുതുക്കാം
3 years, 8 months Ago
തളിര് സ്കോളര്‍ഷിപ്പ്: രജിസ്റ്റര്‍ ചെയ്യാം
3 years, 10 months Ago
ഗ്രീൻ റേറ്റിങ്ങുള്ള കെട്ടിടങ്ങൾക്ക് 50% വരെ നികുതി, വൈദ്യുതി നിരക്ക് ഇളവ്
3 years, 5 months Ago
കേരളത്തിൽ വാക്സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ; ജനുവരി രണ്ടിനുശേഷം മുൻഗണന കുട്ടികൾക്ക്
3 years, 7 months Ago
കാവലിനൊപ്പം കരുതലും - പോള്‍-ബ്ലഡ് സംവിധാനവുമായി കേരള പോലീസ്
4 years, 3 months Ago
സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4ന് തുറക്കും: മന്ത്രി ആര് ബിന്ദു
3 years, 11 months Ago
Comments