Wednesday, April 16, 2025 Thiruvananthapuram

ജന്മാഷ്ടമി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്

banner

3 years, 8 months Ago | 564 Views

ജന്മാഷ്ടമി പുരസ്‌കാരത്തിന് പ്രസിദ്ധ കഥകളിനടൻ കലാമണ്ഡലം ഗോപി അർഹനായി. 50,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീകൃഷ്ണദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനികരംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്.

26-ന് തൃശ്ശൂരില്‍ നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ബാലഗോകുലത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റും ബാലസാഹിതിപ്രകാശന്‍ ചെയര്‍മാനുമായ എന്‍. ഹരീന്ദ്രന്‍, ബാലഗോകുലം സംസ്ഥാനസമിതി അംഗം ഡി. നാരായണശര്‍മ, മേഖലാപ്രവര്‍ത്തകരായ കെ.എസ്. നാരായണന്‍, വി.എന്‍. ഹരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ്‌ ഗോപി വാഴ്‌ത്തപ്പെടുന്നത്‌. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട്‌ എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ്‌ കൂടുതൽ ആസ്വാദകപ്രശംസ നേടിയത്‌. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്‌.



Read More in Kerala

Comments