മറവിരോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

3 years, 8 months Ago | 419 Views
ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ വല്ലാതെ ഭയപ്പെടുന്ന ഒരു രോഗമാണ് മറവി രോഗം. ശാരീരിക വേദനകളോ മറ്റ് അസ്വസ്ഥതകളോ രോഗിക്ക് അനുഭവിക്കേണ്ടിവരുന്നില്ലയെങ്കിൽ കൂടി അത്യന്തം ദയനീയമാം വിധം സ്ഥിതിയിലേക്ക് മനുഷ്യനെ ഈ രോഗം കൂട്ടിക്കൊണ്ടു പോകുന്നു.
ടോയ്ലെറ്റിലേക്ക് പോകുന്നതായി കരുതി അടുക്കളയിലേക്ക് പോകുന്നതും; വീടിന്റെ ഉമ്മറത്തിറങ്ങി നിന്ന് വസ്ത്രം മാറുന്നതും രാത്രി ഉറങ്ങാനായി കുളിമുറിയിൽ പോയി കിടക്കുന്നതുമെല്ലാം ഒന്ന് ചിന്തിച്ചു നോക്കൂ ...ഇത്രകണ്ട് ഭയാനകമായ രോഗം മറ്റൊന്നുണ്ടോ? ശത്രുക്കൾക്കു പോലും ഈ ഒരവസ്ഥ ഉണ്ടാവരുതേ എന്ന് നാം പ്രാർത്ഥിച്ചു പോകും. അതുകൊണ്ടു തന്നെ ഈ രോഗത്തെ നാം ശ്രദ്ധയോടെ നോക്കിക്കാണുകയും തടയാൻ ശ്രമിക്കുകയും വേണം. ഇതിനായി പ്രധാനമായും ചെയ്യേണ്ടത് ഇവയൊക്കെയാണ്.
1 . തലച്ചോറിന്റെ സംരക്ഷണത്തിനായി ആരോഗ്യപരമായ ഭക്ഷണ രീതികൾ ശീലിക്കുക.
2 . ആഴ്ചയിൽ 5 ദിവസമെങ്കിലും അരമണിക്കൂറിനു മുകളിൽ ശാരീരിക വ്യായാമങ്ങളിലോ കായികാധ്വാനങ്ങളിലോ ഏർപ്പെടുക. തലച്ചോറിനും കൂടി ഉതകുന്ന ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക. (ദിവസവും അര മണിക്കൂർ)
3 .മസ്തിഷ്കത്തിന്റെ കഴിവുകൾ ഉപയോഗിച്ചില്ലെങ്കിൽ കാലക്രമേണ അവ ഉപയോഗശൂന്യമാകും പുതിയ കാര്യങ്ങൾ പഠിക്കുക, നൂതനമായ അറിവുകൾ ശേഖരിക്കുക, വായന, പദപ്രശ്നങ്ങൾ തുടങ്ങിയ മാനസിക വ്യായാമങ്ങളിൽ ഏർപ്പെടുക.
4 . തലച്ചോറിന് ക്ഷതമേൽക്കാത്ത വിധം അപകടങ്ങളിൽ നിന്നും മുൻകരുതലുകൾ എടുക്കുക.
5 .അഭിരുചിക്കും താല്പര്യത്തിനുമനുസരിച്ചുള്ള മാനസികോല്ലാസത്തിലേർപ്പെടുക
6 . സാമൂഹിക പങ്കാളിത്തവും സമൂഹത്തിന്റെ സാന്നിധ്യവും നിലനിർത്തുക.
7 . പുകവലി, മദ്യപാനം , ലഹരി ഉപയോഗം തുടങ്ങിയ അനാരോഗ്യ ശീലങ്ങൾ ഒഴിവാക്കുക .
8. ഹൃദയാരോഗ്യം സംരക്ഷിക്കുക.
9. സമാസമയങ്ങളിൽ വൈദ്യപരിശോധനകളും വിദഗ്ധ ഉപദേശങ്ങളും സ്വീകരിക്കുക.
10. മാനസിക പിരിമുറുക്കം ഉണ്ടെങ്കിൽ യോഗ, ധ്യാനം തുടങ്ങിയവ ശീലമാക്കുക.
11. രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുക. മറവിരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നതിന് വളരെ മുമ്പേ തന്നെ അതിനോടനുബന്ധിച്ചുള്ള വ്യതിയാനങ്ങൾ ഒരാളുടെ തലച്ചോറിൽ ആരംഭിക്കുന്നു. അതിനാൽ ചിട്ടയായ ജീവിത ക്രമവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളും മധ്യവയസ്സിലേ തുടങ്ങുക.
12. രക്തസമ്മർദ്ധം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ പ്രത്യേകിച്ച് 30 വയസ്സിനു ശേഷം യഥാസമയങ്ങളിൽ പരിശോധിച്ച് ആവശ്യമുള്ള ചികിത്സ ഉറപ്പുവരുത്തുക.
13. കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക,പഴങ്ങളും പച്ചക്കറികളും കൂടുതൽ ഭക്ഷിക്കുക , അമിതവണ്ണം കുറയ്ക്കുക, വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കുക.
Read More in Organisation
Related Stories
ചിരി ഒരു മരുന്നാണ്
2 years, 4 months Ago
ഒക്ടോബർ ഡയറി
2 years, 7 months Ago
മാർച്ച് ഡയറി
4 years, 3 months Ago
മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years, 4 months Ago
പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?
3 years, 6 months Ago
സദ്ഭാവന ട്രസ്റ്റ് മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
2 years, 7 months Ago
പൈതൃകത്തിന്റെ കരുത്ത് സംസ്കാരഭാരതം
1 year Ago
Comments