ജൂലൈ 1 ഡോക്ടേഴ്സ് ഡേ

3 years, 1 month Ago | 345 Views
ജൂലൈ 1 ഡോക്ടേഴ്സ് ഡേ
സർവ്വം സഫലം
ഭിഷഗ്വരന്മാരേ ....,
ഭിഷഗ്വരൻ എന്നാൽ ഉത്തമനായ ചികിത്സകൻ അല്ലെങ്കിൽ ഉത്തമനായ വൈദ്യൻ (ഡോകട്ർ ) എന്നാണർത്ഥം. അതുതന്നെയാണ് ഈ സംബോധനകൊണ്ടും ഉദ്ദേശിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവൻ രക്ഷിക്കുന്നവരാണ് ഡോക്ടർമാർ. അതായത് ഈശ്വരന്റെ മറ്റൊരു പതിപ്പ് ! ഡോക്ടർമാരെ സംബന്ധിച്ചാണെങ്കിൽ മറ്റുള്ളവരുടെ ആയുരാരോഗ്യങ്ങൾ സംരക്ഷിക്കുന്നവർ ! അതും ഈശ്വരന്റെ മറ്റൊരു പതിപ്പ് !
പണ്ടുകാലങ്ങളിൽ ഈ ചിന്ത ഡോക്ടർമാരിലും രോഗികളിലും ഉണ്ടായിരുന്നു. പക്ഷേ, കാലത്തിന്റെ മുക്കൂട്ട് പെരുവഴിയിൽ എവിടെയോ വെച്ച് ഡോക്ടർമാർക്കും നമുക്കും വഴിതെറ്റി. അതോ നാമത് സൗകര്യപൂർവ്വം മറന്നോ...? അങ്ങിനെ വേണം കരുതാൻ .... !
ഇന്ന് ഡോക്ടർമാരോട് രോഗികൾക്ക് സ്നേഹവും ബഹുമാനവും ഇല്ലാതെ പോയിരിക്കുന്നു ... ഡോക്ടർമാർക്ക് രോഗികളോടും അതേ... !അതിന് ആരാണ് ഉത്തരവാദികൾ...?
ഉത്തരം കിട്ടും; അൽപ്പം ചിന്തിക്കണം എന്നുമാത്രം. രോഗികളും ചിന്തിക്കണം; ഡോക്ടർമാരും ചിന്തിക്കണം . അങ്ങിനെ ഒരു ദിവസം വീണ്ടും വരില്ലേ..? വരുമായിരിക്കും...!
പുതിയ ജീവിതംതന്നെ നമുക്ക് മുന്നിലേക്ക് നീട്ടുന്നവരോട് നാം നന്ദി പറയാറുണ്ടോ ...? വളരെ ചെറിയൊരു സഹായത്തിനുപോലും നന്ദി (താങ്ക്സ്) പറയാൻ മറക്കാത്ത നമ്മൾ എന്തുകൊണ്ട് നമ്മുടെ രോഗം മാറ്റിത്തരുന്ന ഡോക്ടറോട് നന്ദി പറയുന്നില്ല...? ഉറക്കം പോലും കളഞ്ഞ് രോഗികളെ ചികിത്സിക്കാൻ സദാ സന്നദ്ധരാകുന്ന നമ്മുടെ ജീവന്റെ കാവൽക്കാർക്ക് ഒരായിരം നന്ദി...!
ജൂലൈ 1 ഡോക്ടേഴ്സ് ദിനമാണ്. ഈ ദിനത്തിൽ ഡോക്ടർമാരും പറയില്ലേ? "ഞങ്ങൾ നിങ്ങളുടെ രക്ഷകരായി എന്നും എ പ്പോഴും ഉണ്ടാകും ....ഉറപ്പ് ...." എന്ന് ...അങ്ങിനെ വന്നാൽ സർവ്വം സഫലം !
Read More in Organisation
Related Stories
ശ്രീകുമാരൻ തമ്പിയെക്കുറിച്ച് ശ്രീകുമാരൻ തമ്പി
1 year, 11 months Ago
മഹാക്ഷേത്രങ്ങൾ നിൽക്കുന്നത് ആദിമകാല യാഗഭൂമികളിൽ: ബി.എസ്. ബാലചന്ദ്രൻ
4 years, 4 months Ago
അറിയാം നമുക്ക് രാമായണത്തെ
3 years, 9 months Ago
ഭാരതത്തിന്റെ മസ്തിഷ്കം - ബംഗാൾ
2 years, 7 months Ago
മറുകും മലയും
2 years, 5 months Ago
Comments