ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ്: 43 സേവനങ്ങളും ഫോമുകളും ലഭ്യം
4 years, 4 months Ago | 703 Views
അതിവേഗതയേറിയതും എളുപ്പമുള്ള നാവിഗേഷനോടുകൂടിയതുമായ നിരവധി പുതിയ സവിശേഷതകളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുതിയ വെബ്സൈറ്റ് പുറത്തിറക്കി.നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സമീഖ് അല്‍ മര്‍രി മന്ത്രാലയത്തിന്റെ ഔദ്യോഗീക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റില്‍ 43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളും അടങ്ങിയിട്ടുണ്ട്.
തൊഴില്‍ അനുമതി പരിഷ്ക്കരണ അഭ്യര്‍ത്ഥനകള്‍ക്കായുള്ള അന്വേഷണം, പുതിയ തൊഴിലാളികള്‍ക്കായി അതിവേഗ ഇലക്ട്രോണിക് സേവനം, തൊഴില്‍ ഭേദഗതിക്ക് അപേക്ഷിക്കല്‍, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ മുതലായവയാണ് വെബ്സൈറ്റ് വഴി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമാക്കിയിട്ടുള്ള ചില പ്രധാന സേവനങ്ങള്‍. ഖത്തറിലെ തൊഴില്‍ വിപണിയുമായി ബന്ധപെട്ട എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
തൊഴില്‍ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന എല്ലാ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും അറിയാന്‍ വെബ്സൈറ്റ് ഉപയോക്താവിനെ അനുവദിക്കുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും ഖത്തറിലെ തൊഴിലാളികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പൗരന്മാര്‍ക്കായാലും പ്രവാസികള്‍ക്കായാലും വെബ്സൈറ്റ് ഉറപ്പ് നല്‍കുകയും ചെയ്യുണ്ട്.
Read More in World
Related Stories
യൂറോപ്യൻ കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും
5 years, 4 months Ago
മലബാര്‍-21 നാവികാഭ്യാസം: ക്വാഡ് സഖ്യത്തിനൊപ്പം ഇന്ത്യയുടെ പരിശീലനം
5 years, 1 month Ago
ബഹിരാകാശനിലയത്തിൽ പുതിയ ഭീഷണിയായി സൂപർ ബാഗിന്റെ സാന്നിധ്യം.
2 years, 3 months Ago
ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ
5 years, 4 months Ago
ബുക്കര്‍ സമ്മാനം ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന് ഡാമണ് ഗാല്‍ഗട്ടിന്
4 years, 11 months Ago
Comments