ഏപ്രിൽ ഡയറി

3 years, 11 months Ago | 390 Views
ഏപ്രിൽ - 01
ഇന്ത്യ - പാകിസ്ഥാൻ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് പാകിസ്ഥൻ പ്രധനമന്ത്രി ഇമ്രാൻഖാൻ.
സംസ്ഥാനത്ത് നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ തുടക്കം.
രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദ സാഹെബ് ഫാൽക്കെ അവാർഡ് സൂപ്പർതാരം രജനികാന്തിന്.
രണ്ടാം ഘട്ട പോളിംഗ് - ബംഗാളിൽ എൺപത് ശതമാനം. ആസാമിൽ എഴുപതിനാല് ശതമാനം.
ഏപ്രിൽ - 2
ട്രെയിനിൽ രാത്രി പതിനൊന്നുമണിമുതൽ പുലർച്ചെ അഞ്ചുവരെ യാത്രക്കാർ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് റെയിവേ വിലക്കി.
ജി.എസ്.ടി വരുമാന ഇനത്തിൽ സർവ്വകാല റെക്കോർഡ്. 1 .23 ലക്ഷം കോടി രൂപയാണ് സമാഹരണം.
സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ സോഫ്റ്റ് വെയർ തകരാർ ആയതുകാരണം പെൻഷൻ വിതരണം മുടങ്ങി.
ഏപ്രിൽ - 03
ജില്ലാ ജഡ്ജിമാർ ഉൾപ്പെടെയുള്ള കീഴ്കോടതികളിലെ ജഡ്ജിമാരും കോടതി ജീവനക്കാരും സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെയും കോടതികളെയും വിമർശിക്കുന്നതിന് വിലക്ക് - ഹൈക്കോടതി
കോവിഡ് ഇൻഷുറൻസ് പോളിസിയുടെ വിൽപ്പന സെപ്റ്റംബർ 30 -വരെ തുടരാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻറ് ഡെവലപ്മെൻറ് അനുമതി നൽകി.
ഏപ്രിൽ - 04
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം - 22 ജവാന്മാർക്ക് വീരമൃത്യു. 32 ജവാന്മാർക്ക് പരിക്ക്. ഒരു ജവാനെ കാണാനില്ല. 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
പതിനഞ്ചാം കേരള നിയമസഭാ തെരെഞ്ഞെടുപ്പ് - നഗരത്തിൽ ആവേശം കൊട്ടിക്കയറി പരസ്യ പ്രചാരണത്തിന് സമാപനം.
രാജ്യത്ത് കോവിഡ് രൂക്ഷമായി. പ്രതിദിന രോഗികൾ വീണ്ടും ലക്ഷ്യത്തിലേക്ക്.
ഏപ്രിൽ - 05
അറുപത് ലക്ഷം ഇന്ത്യക്കാർ ഉൾപ്പെടെ 53.3 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ് ബുക്കിൽ നിന്ന് ചോർന്നതായി റിപ്പോർട്ട്.
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം - കാണാതായ ജവാൻ മാവോയിസ്റ്റ് കസ്റ്റഡിയിൽ. ജവാന്മാരുടെ മരണം 23 ആയി.
പ്രമുഖ തിരക്കഥാകൃത്തും, സംവിധായകനുമായ പി.ബാലചന്ദ്രൻ നിര്യാതനായി.
ഏപ്രിൽ - 06
കേരളത്തിലെ 140 നിയമസഭാമണ്ഡലങ്ങളിലായി പോർക്കളത്തിൽ ഉള്ള 957 സ്ഥാനാർത്ഥികളുടെ വിധി കുറിക്കുവാൻ 2.74 കോടി വോട്ടർമാർ ബൂത്തിലേക്ക്. തമിഴ്നാടും പുതുച്ചേരിയും ജനവിധി തേടുന്നു.
തിരുവനന്തപുരത്ത് പോളിംഗ് ശതമാനം 74 .02 ശതമാനം. ഉയർന്ന പോളിംഗ് കോഴിക്കോട്ട് - 78 .30 ശതമാനം. കുറവ് പത്തനംതിട്ട - 67 .10
സ്വർണ്ണ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ സ്വർണ്ണ പണയ വായ്പകളുടെ കാലാവധി വെട്ടികുറയ്ക്കുന്നു.
ഏപ്രിൽ - 07
കോവിഡ് രണ്ടാം തരംഗം വരുന്ന നാളുകൾ നിർണ്ണായകമെന്ന് കേന്ദ്രം. ജോലിസ്ഥലങ്ങളിൽ വാക്സിൻ വിതരണം ചെയ്യും.
ജസ്റ്റിസ് എൻ വി രമണ അടുത്ത ചീഫ് ജസ്റ്റിസ്. കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു.
ലോക ശതകോടീശ്വര പട്ടികയിൽ ഇന്ത്യക്കാരിൽ ഒന്നാമനെന്ന പട്ടം മുകേഷ് അംബാനിക്ക് ലഭിച്ചു. മലയാളികളിൽ എം എ യൂസഫലിക്ക്.
ഏപ്രിൽ - 08
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് തുടക്കം .
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പരിശോധനകൾ കൂട്ടാനും, രാത്രി കർഫ്യു അടക്കം നിയന്ത്രണങ്ങൾ കടുപ്പിക്കും. ലോക്ക് ഡൗൺ ഇല്ല - പ്രധാനമന്ത്രി.
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണം - തടങ്കലിലാക്കിയ ജവാനെ മാവോയിസ്റ്റുകൾ മോചിപ്പിച്ചു.
സംസ്ഥാനത്ത് പാൽക്ഷാമം കൂടി വരുന്നു. പ്രതിദിനം പുറത്തു നിന്നു വാങ്ങുന്നത് രണ്ടു ലക്ഷം ലിറ്റർ
ഏപ്രിൽ - 09
എഡിൻബറോ പ്രഭുവും, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവുമായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു.
പതിനെട്ട് കഴിഞ്ഞാൽ ഇഷ്ടമുള്ള മതം സ്വീകരിക്കാം – സുപ്രീംകോടതി
നീണ്ടകര സ്വദേശികളായ രണ്ട് മൽസ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കടൽകൊല കേസ് തീർക്കണമെങ്കിൽ ഇറ്റലി പത്ത് കോടി രൂപ കെട്ടിവയ്ക്കണം. കേന്ദ്രത്തോട് സുപ്രീം കോടതി.
ഏപ്രിൽ - 10
ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് ലഭിച്ചു.
കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് വളർത്തുന്ന അമ്മമാരെ സഹായിക്കാൻ സർക്കാർ പദ്ധതിയുണ്ടാക്കണം - ഹൈക്കോടതി
ബംഗാളിൽ വോട്ടെടുപ്പിനിടെ വെടിവയ്പ് - അഞ്ച് മരണം
ഏപ്രിൽ - 11
ഐ.പി.എൽ ക്രിക്കറ്റ് മത്സരം. ആദ്യ മത്സരത്തിൽ തോറ്റതിന് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്.ധോണിക്ക് പിഴശിക്ഷ. പന്ത്രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
കേരളത്തിലെ രാജ്യസഭാതെരെഞ്ഞെടുപ്പ് 30 - ന് തെരെഞ്ഞെടുപ്പ്കമ്മീഷൻ
ഏപ്രിൽ - 12
രാമക്ഷേത്ര നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന അയോധ്യ സന്ദർശിക്കാൻ താൽപര്യപ്പെടുന്ന മലയാളികളുടെ എണ്ണം വർദ്ധിക്കുന്നു.
കവി കുമാരനാശാൻറെ 148 -ാം ജന്മ വാർഷികം.
സുശീൽ ചന്ദ്ര മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.
ഏപ്രിൽ - 13
ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി മന്ത്രി ജലീൽ രാജിവച്ചു.
കാസർഗോഡ് ബേപ്പൂരിൽ മീൻപിടുത്ത ബോട്ടിൽ കപ്പൽ ഇടിച്ച് മൂന്ന് മരണം. ഒൻപത് പേർക്കായി തിരച്ചിൽ. തകർന്നത് ബേപ്പൂരിൽ നിന്നുള്ള ബോട്ട്.
ഐ. എസ്. ആർ. ഒ. ചാരക്കേസിൽ നമ്പി നാരായണനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിന് ഉള്ള ഗൂഢാലോചന അന്വേഷിക്കാൻ സി.ബി.ഐ.
ഏപ്രിൽ - 14
നിയമ വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരള ലോ അക്കാഡമി ഡയറക്ടർ ഡോ. എൻ.നാരായണൻ നായർ അന്തരിച്ചു.
സി.ബി.എസ്.സി. ഇ . പത്താം ക്ലാസ്സ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലസ്സിലേത് മാറ്റിവച്ചു.
ഏപ്രിൽ - 15
ഫാക്ടറികളിലെ രാപകൽ തസ്തികകളിൽ സ്ത്രീകളെ വിലക്കരുത് - ഹൈക്കോടതി.
കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിൽ സി.പി.എം.പ്രതിനിധികളായി ഡോ. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി.വി.അബ്ദുൽ വഹാബ് എന്നിവരെ തെരെഞ്ഞെടുത്തു.
ഏപ്രിൽ - 16
തുടർച്ചയായി ദിനങ്ങളിൽ രണ്ട് ലക്ഷം കോവിഡ് രോഗികൾ. ഉത്തർപ്രദേശിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ.
തമിഴ് ഹാസ്യ ചലച്ചിത്രതാരം വിവേക് അന്തരിച്ചു.
ട്രെയിനിൽ മാസ്ക് ഉപയോഗിക്കാത്തവർക്ക് 500 രൂപ പിഴ.
ഏപ്രിൽ - 17
സംസ്കാര ഭാരതത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കാവ്യസദസ്സ് കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ചെയർമാൻ ബി .എസ്.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരുപതോളം കവികൾ കവിതകൾ ആലപിച്ചു.
തൃശൂർ പൂരത്തിന് കൊടിയേറി.
ഏപ്രിൽ - 18
കോവിഡ് മാരക വേഗം 18,257 രോഗികൾ. കോവിഡ് നിയന്ത്രണത്തിനായി ജില്ലാ കളക്ടർമാർക്ക് അഞ്ച് കോടി വീതം അനുവദിച്ചു . മറ്റു സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർബന്ധം.
സംസ്ഥാനത്ത് വേനൽക്കാലം അവസാനിക്കാൻ ഒരു മാസം ശേഷിക്കെ റെക്കോർഡ് മഴയാണ് ലഭിച്ചത്. പത്ത് വർഷത്തിനിടയിൽ ഏറ്റവും അധികം വേനൽ മഴ ലഭിച്ച വർഷം കൂടിയാണ്.
ഏപ്രിൽ - 19
ചൊവ്വയിൽ ഇറങ്ങിയ നാസയുടെ ദൗത്യമായ പെഴ്സിവിയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്ടർ പറത്തി നാസ ചരിത്രം സൃഷ്ടിച്ചു.
കോവിഡിന്റെ അതിപ്രസരണം കാരണം കടുത്ത നിയന്ത്രണം. രാത്രി 9 മുതൽ പുലർച്ചെ 5 മണിവരെ രാത്രി വിലക്ക്. ഡൽഹിയിൽ സമ്പൂർണ്ണ കർഫ്യു.
ഏപ്രിൽ - 20
കോവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ ഐ.സി.എസ്.ഇ. പത്താംക്ളാസ്സ് പരീക്ഷ റദ്ദാക്കി .
ഹൈക്കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ വിരമിച്ച ജഡ്ജിമാരെ ഹൈക്കോടതികളിൽ അഡ്ഹോക് ജഡ്ജിമാരായി നിയമിക്കാം.
ഏപ്രിൽ - 21
വാക്സിന് വലിയ വില. കോവിഷീൽഡ് ഡോസിന് 400 രൂപ, സ്വകാര്യ ആശുപത്രികൾ ഡോസിന് 600 രൂപ. കേരളം വാക്സിൻ സൗജന്യം തുടരും. ശനി, ഞായർ ദിവസങ്ങളിൽ പൊതു അവധി - മുഖ്യമന്ത്രി പിണറായി വിജയൻ.
മഹാരാഷ്ട്ര ആശുപത്രിയിൽ ഓക്സിജൻ ചോർന്നു. 22 കോവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചു.
പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പ്.
ഏപ്രിൽ - 22
ശബരിമലയ്ക്ക് ഔദ്യോഗിക ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം,ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചു.
നാസയുടെ ചൊവ്വാ ദൗത്യവാഹനമായ പെഴ്സിവിയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ ഉൽപ്പാദിച്ച് വീണ്ടും ചരിത്രം സൃഷ്ടിച്ചു.
പശ്ചിമ ബംഗാളിലെ 43 സീറ്റുകളിലേക്ക് വോട്ടെടുപ്പ് 79 ശതമാനം പോളിംഗ്.
റിസർവ് ബാങ്ക് മുൻ ഗവർണർ എം.നരസിംഹൻ അന്തരിച്ചു.
ഏപ്രിൽ - 23
വാക്സിൻ ചെലവ് 2600 കോടി. പകുതി വിലയ്ക്ക് തരാമെന്ന് പ്രധാനമന്ത്രി. ഡൽഹിയിൽ ഓക്സിജൻ ഇല്ലാതെ 25 മരണം. ദുരന്തം ഗംഗാറാം ആശുപതിയിൽ.
ചരിത്രത്തിൽ കാണികളില്ലാത്ത ആദ്യ തൃശൂർപൂരം.
ഭാരത് സേവക് ഉപഹാരം വിതരണം ചെയ്തു. കടവിൽ റഷീദ്, വിനയ ചന്ദ്രൻ, പ്രസന്ന കുമാർ, കെ.എം.ആർ.വേണു, അനിൽകുമാർ, സുലൈമാൻ വൈദ്യൻ,തങ്കരാജ്, ബിയാട്രിക്സ് ഗോമസ്, ഇന്ദിര കുമാരി,പി, ശുഭ.ജി.,നീതു എൻ.വി., ഗീത കെ .,എന്നിവർക്ക് ബി.എസ് .എസ്.അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഏപ്രിൽ - 24
ഓക്സിജൻ ദുരന്തം വീണ്ടും. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ 25 രോഗികൾ മരിച്ചു.
ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
ഉത്തരാഖണ്ഡിൽ വീണ്ടും പ്രകൃതി ദുരന്തം - മഞ്ഞുമല ഇടിഞ്ഞു എട്ട് മരണം. നൂറുകണക്കിനു പേരെ കാണാനില്ല.
ഏപ്രിൽ - 25
തൊണ്ണൂറ്റി മൂന്നാമത്തെ ഓസ്കാർ അവാർഡ് - മൂന്ന് പുരസ്കാരവുമായി സിനിമ നൊമാഡ് ലാൻഡ്. മികച്ച സംവിധായിക ചൈനീസ് വംശജ ക്ളോയ് ഷാവോ. ആൻറണി ഹോപ്കിൻസ് നല്ല നടൻ, ഫ്രാൻസസ് മക്ക്ഡൊമാൻ നല്ല നടി.
രാജ്യത്തെ ഞെട്ടിച്ച രോഗികളുടെ കൂട്ടമരണം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ ആശുപത്രികളിൽ അഞ്ഞൂറ്റി അമ്പത്തിഒന്ന് ഓക്സിജൻ നിർമ്മാണ പ്ലാന്റുകൾ അടിയന്തിരമായി നിർമ്മിക്കുവാൻ കേന്ദ്ര നടപടി.
സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ എം.ശാന്തന ഗൗഡൻ അന്തരിച്ചു.
ഏപ്രിൽ - 26
പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റി വച്ചു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല.
കോവിഡ് - നിയന്ത്രണം തുടരും. പൂർണ്ണ അടച്ചിടൽ ഇല്ല. ശനി, ഞായർ സെമി ലോക്ക് ഡൗൺ.
പശ്ചിമ ബംഗാളിൽ ഏഴാംഘട്ടത്തിൽ 34 മണ്ഡലങ്ങളിലേയ്ക്ക് തെരെഞ്ഞെടുപ്പ് എഴുപത്തിയഞ്ച് ശതമാനം പോളിംഗ്.
ഏപ്രിൽ - 27
അതിവേഗത്തിൽ പടരുന്നതും രോഗപ്രതിരോധശേഷിയെ മറികടക്കാൻ ശക്തിയുള്ളതുമായ ജനിതകമാറ്റം വന്ന വൈറസുകൾ സംസ്ഥാനത്ത് പതിമൂന്ന് ജില്ലകളിലും പടരുന്നു.
ബാലസാഹിത്യകാരി ലീല നമ്പൂതിരിപ്പാട് (സുമംഗല മുത്തശ്ശി ) അന്തരിച്ചു.
കാസർഗോട്ട് പ്രായപൂർത്തിയാകാത്ത മകൻ സ്പോർട്സ് ബൈക്ക് ഓടിച്ച കേസിൽ ഉടമയായ അമ്മയ്ക്ക് ഒരു ദിവസം തടവും 25,000 പിഴയും ശിക്ഷ വിധിച്ചു.
ഏപ്രിൽ - 28
ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗം മൈക്കിൾ കോളിൻസ് അന്തരിച്ചു.
വാക്സിന് 483 കോടി രൂപ ചെലവിടാൻ കേരളം. ഒരു കോടി ഡോസ് നേരിട്ടു വാങ്ങും.
ശിവഗിരി മഠത്തിലെ സന്യാസിയും വാഗ്മിയും ട്രസ്റ്റ് ബോർഡ് മെമ്പറുമായ സ്വാമി ലോകേശാനന്ദ സമാധിയായി.
ഏപ്രിൽ - 29
നിലമ്പൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയും മലപ്പുറം ഡി.സി.സി. പ്രസിഡന്റുമായ വി.വി.പ്രകാശ് അന്തരിച്ചു.
കോവിഡ് കാരണം ബാങ്കുകൾ ഉച്ചയ്ക്ക് 2 വരെ സഹകരണ സംഘങ്ങൾ 5 മണിവരെ സമയം ക്രമീകരിച്ചു.
ഏപ്രിൽ - 30
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്ലസ്ടു മൂല്യനിർണ്ണയം മാറ്റി വച്ചു.
ആർ. ശങ്കർ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്. പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നൽകി. അമ്പത്തിയൊന്നായിരം രൂപയും ഫലകവുമാണ് അവാർഡ്.
കോവിഡ് വാക്സിൻ കേന്ദ്രം ഏറ്റെടുക്കണം - സുപ്രീംകോടതി.
മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.
Read More in Organisation
Related Stories
സ്വാമി അഭേദാനന്ദഭാരതി ആത്മബോധനത്തിന്റെ നേർമൊഴി
3 years, 7 months Ago
അധർമ്മത്തിനെതിരെ ശബ്ദിക്കാൻ സാധിക്കണം : ജോർജ്ജ് ഓണക്കൂർ
3 years, 1 month Ago
ബി.എസ്.എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം
11 months, 3 weeks Ago
മാർച്ച് മാസത്തിലെ പ്രധാന ദിവസങ്ങൾ
3 years Ago
ചിരി ഒരു മരുന്നാണ്
2 years, 1 month Ago
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
3 years, 3 months Ago
Comments