Saturday, April 19, 2025 Thiruvananthapuram

നവംബർ മാസത്തെ വിശേഷ ദിവസങ്ങൾ

banner

3 years, 4 months Ago | 521 Views

ഒട്ടേറെ പ്രധാനപ്പെട്ട ദിവസങ്ങൾ ഉള്ള മാസമാണ് നവംബർ മാസം. കേരളപ്പിറവിയും ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ വാദിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനവുമടക്കമുള്ള പ്രധാന ദിവസങ്ങൾ ഈ മാസത്തിലുണ്ട്.

എല്ലാ വിശേഷദിവസങ്ങളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പ്രധാനപ്പെട്ടതുതന്നെയാണ്. ഇക്കൂട്ടത്തിൽ ഏതെങ്കിലും പ്രത്യേകമായി എടുത്തു പറയാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ അത് മന:പ്പൂർവ്വമല്ലെന്ന വസ്തുത ഉൾക്കൊള്ളുക.

നവംബർ 1

കേരളം പിറവി കൊണ്ടത് നവംബർ 1 നാണ്. നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഐക്യകേരളത്തിന് രൂപം നൽകുകയും അത് നിലവിൽ വരികയും ചെയ്തത് 1956 നവംബർ 1 നാണ്. കേരളത്തിന്റെ പരമ്പരാഗതമായ ആകൃതികൾ നഷ്ടപ്പെട്ടു കൊണ്ടുള്ളതായിരുന്നു ഐക്യകേരളമെങ്കിലും ഏതൊരു കേരളീയനും ഇന്നത്തെ സ്ഥിതിയിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതിനുള്ള ആവേശമാണ് ഇന്ന് നാം കാണുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചു കിടക്കുന്ന കേരളത്തെ ഏകോപിപ്പിച്ച് ഐക്യകേരളം രൂപീകരിക്കുകയായിരുന്നു.

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ആരംഭം നവംബർ 1നായിരുന്നു.

നവംബർ 1നാണ് അമേരിക്ക ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചത്. മാർഷൽ ഐലൻഡിൽ ആയിരുന്നു പരീക്ഷണം. 1952 നവംബർ 1നാണ് അമേരിക്കയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടന്നത്.

നവംബർ 2

നവോത്ഥാന നായകരിൽ പ്രധാനിയായ ഡോ. പി. പൽപ്പുവിന്റെ ജന്മദിനം നവംബർ 2നാണ് 1863 നവംബർ 2 നായിരുന്നു പൽപു ജനിച്ചത്. ആംഗലേയ സാഹിത്യകാരൻ ജോർജ് ബർണാഡ് ഷാ അന്തരിച്ചത് നവംബർ 2 നായിരുന്നു. 1950 ലായിരുന്നു മരണം.

ചലചിത്ര പ്രതിഭ നരേന്ദ്രപ്രസാദ് ചരമമടഞ്ഞത് നവംബർ 2നാണ്.

നവംബർ 6

ഒക്ടോബർ വിപ്ലവത്തിന് തുടക്കം നവംബർ 6 നായിരുന്നു. 1917 ഒക്ടോബർ 6ന് ഒക്ടോബർ വിപ്ലവം ആരംഭിച്ചു. റേഡിയോ പ്രസരണം അവതരിപ്പിച്ചത് നവംബർ 6 നായിരുന്നു. 1935 നവംബർ 6നായിരുന്നു അത് എഡ്വിൻ ആംസ് ട്രോങ്ങായിരുന്നു  ഇതിനു പിന്നിൽ.

നവംബർ 7

കരുത്തനായ മുഖ്യമന്ത്രി എന്ന നിലയിൽ നവോദാന പ്രസ്ഥാനങ്ങളിലെ മുൻനിരക്കാരൻ എന്ന നിലയിലും പ്രശസ്തനായ ആർ. ശങ്കർ ചരമദിനം നവംബർ 7നാണ്.

സി. വി. രാമൻ ജന്മദിനവും നവംബർ 7നാണ് മേരി ക്യൂറിയുടെ ജനനവും ഇതേ ദിവസത്തിൽ തന്നെ 1867 നവംബർ 7 മേരിക്യൂറി ജനിച്ചു.

നവംബർ 8

റോൺടിയൻ എക്സറേ കണ്ടെത്തിയത് നവംബർ 8 നായിരുന്നു. 1656 നവംബർ എട്ടിനായിരുന്നു അത്. എഡ്മണ്ട് ഹാലിയുടെ  ജന്മദിനം നവംബർ 8നാണ് അതും 1656ൽ തന്നെയാണ്.

നവംബർ 9

പ്രമുഖ പത്രാധിപൻ കെ. പി. കേശവമേനോൻ അന്തരിച്ചത് നവംബർ 9 നായിരുന്നു. 1978 നവംബർ ഒമ്പതിന് കെ. പി. കേശവമേനോൻ ഓർമ്മയായി.

കേരള കലാമണ്ഡലം ആരംഭിച്ചത് നവംബർ 9നാണ്. 1930 നവംബർ 9നാണ് കേരള കലാമണ്ഡലം ആരംഭിച്ചത്. മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ ചരമ ദിനം നവംബർ 9നാണ്. 2005 നവംബർ ഒൻപതിന് ആയിരുന്നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. മുഹമ്മദ് ഇഖ്ബാൽ ജന്മദിനവും നവംബർ 9നാണ്. 1878 നവംബർ 9നായിരുന്നു മുഹമ്മദ് ഇഖ്ബാൽ ജനിച്ചത്.

നവംബർ 10

മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയുടെ ദിനമാണ് നവംബർ 10. കരളിന്റെ സ്ഥാനത്ത് കല്ല് അല്ലാത്ത ഏവരെയും കരയിക്കുന്ന  ദുഃഖദിനം. വാഗൺ ട്രാജഡി ദിനം. 1921 നവംബർ 10നായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഈ കണ്ണിൽ ചോരയില്ലാത്ത നടപടി.

ടിപ്പുസുൽത്താൻ ജനിച്ചത് നവംബർ 10 നാണ് 1750 നവംബർ 10നായിരുന്നു ടിപ്പു സുൽത്താന്റെ ജനനം.

നവംബർ 11

 മൗലാനാ അബ്ദുൽ കലാം ആസാദിന്റെ  ജന്മദിനമാണ് നവംബർ 11. 1888 നവംബർ 11 ന് അബ്ദുൽ കലാം ആസാദ് ജനിച്ചു.

നവംബർ 11 വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു.

നവംബർ 12

ചരിത്രപ്രധാനമായ ക്ഷേത്രപ്രവേശന വിളംബരം നടന്നത് നവംബർ 12 നായിരുന്നു. 1936 നവംബർ 12 നായിരുന്നു രാജാക്കന്മാരുടെ രാജകുമാരൻ എന്ന് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച ചിത്തിരതിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്.

പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ ജന്മദിനം നവംബർ 12നാണ് 1896 നവംബർ 12-ന് സലീമലി ജനിച്ചു ഈ ദിനം പക്ഷി നിരീക്ഷണദിനമായി ആചരിക്കുന്നു.

നവംബർ 14

ഭാരതത്തിലെ പ്രഥമ പ്രധാനമന്ത്രിയും ലോകം ആദരിക്കുന്ന മഹാ പുരുഷനുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നവംബർ 14. 1889 നവംബർ 14 നാണ് ഈ മഹാത്മാവ് ജനിച്ചത്. കുട്ടികളെയും പൂക്കളെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പണ്ഡിറ്റ് ജിയുടെ  ജന്മദിന ശിശുദിനമായി ആഘോഷിക്കപ്പെടുന്നു. കുഞ്ഞുങ്ങളും പുഷ്പങ്ങളും മൃദുലവും നിർമ്മലവും ആണ് അവയെ മൃദുവായി വേണം കൈകാര്യം ചെയ്യാൻ! പണ്ഡിറ്റ്‌ ജി പറഞ്ഞു.

നവംബർ 14 ലോക പ്രമേഹദിനമായും ആചാരിക്കുന്നു.

നവംബർ 15

ആചാര്യ വിനോബാഭാവേയുടെ ചരമദിനമാണ് നവംബർ 15. 1895 നവംബർ 15 നായിരുന്നു ആ മഹാപുരുഷൻ ഇഹലോകവാസം വെടിഞ്ഞത്. ആ ഭൗതികശരീരം നശിച്ചുവെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇന്നും ജീവസ്സുറ്റതായി നലനിൽക്കുന്നു.

നവംബർ 17

നവംബർ 17നാണ് ലാലാ ലജ്പത് റായി അന്തരിച്ചത്. 1928 നവംബർ 17 ന് ആ മഹാത്മാവ് നമ്മെ വിട്ടുപിരിഞ്ഞ.

നവംബർ 18

നീൽസ് ബോർ ചരമദിനം നവംബർ 18 നാണ്. 1962 നവംബർ 18 നായിരുന്നു അന്ത്യം സംഭവിച്ചത്.

നവംബർ 19

ഝാൻസി റാണി ലക്ഷ്മീഭായിയുടെ ജന്മദിനം നവംബർ 19നാണ്. 1935 നവംബർ 19നാണ് ഈ വീരാംഗന ജന്മം കൊണ്ടത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടപൊരുതി വീരഹൂതിയടഞ്ഞ ഝാൻസി റാണിയെന്ന അതി ധീരവനിതയുടെ ജന്മദിനം ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ആഘോഷമാണ്. നൂറുകണക്കിന് സ്മാരകങ്ങളാണ് ഝാൻസിറാണിയുടെ പേരിൽ യു. പി യിലെ ഝാൻസിയിലും സമീപപ്രദേശങ്ങളിലുമായുള്ളത്.

ഭാരതത്തിന്റെ എക്കാലത്തെയും പ്രിയദർശിനിയായ ഇന്ദിരാഗാന്ധി ജന്മംകൊണ്ട് നവംബർ 19നാണ്. 1917 നവംബർ 19 നായിരുന്നു മഹാത്മാവായ പണ്ഡിറ്റ്ജിയുടെ പുത്രി ഇന്ദിര പ്രിയദർശനിയുടെ ജനനം. പിതാവിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാജി തന്റെ ഭരണ പാടവത്തിലൂടെ ജനങ്ങളെ അത്ഭുതപ്പെടുത്തി.

ജെയിംസ് ക്ലാർക്ക് മാക്സ്‌വെല്ലിന്റെ ജന്മദിനം നവംബർ 19നാണ് 1831 ലെ  നവംബറിലായിരുന്നു മാക്സ്  വെല്ലിന്റെ ജനനം.

നവംബർ 20

രോഹിണി ഉപഗ്രഹത്തിന് വിക്ഷേപണം നടന്നത് നവംബർ 20 നായിരുന്നു. 1963 നവംബർ 20നാണ് വിക്ഷേപണം നടന്നത്.

നവംബർ 21

നവംബർ 21 ലിയോടോൾസ്റ്റായിയുടെ ചരമദിനമാണ്. 1910 നവംബർ 21നാണ് ടോൾസ്റ്റാ യി എന്നന്നേക്കുമായി യാത്ര പറഞ്ഞത്.

നവംബർ 22

നവംബർ 22നാണ് കേരള ലളിതകലാ സാഹിത്യ അക്കാദമി ആരംഭിച്ചത്. 1962 നവംബർ 22നായിരുന്നു സംസ്ഥാന ലളിതകലാ അക്കാദമി പ്രവർത്തനമാരംഭിച്ചത്.

നവംബർ 23

പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം അവസാനിച്ചത് നവംബർ 23 നായിരുന്നു. 1925 ലായിരുന്നു അത്.

മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിന്റെ ചരമദിനവും നവംബർ 23നാണ്. 1945 നവംബർ 23ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഭാരതത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ വൈക്കം സത്യാഗ്രഹം അവസാനിച്ചത് നവംബർ 23നാണ്. 1925 നവംബർ 23 നായിരുന്നു അത്.

നവംബർ 23 ദേശീയ പതാക ദിനമായി ആചരിക്കപ്പെടുന്നു.

നവംബർ 24

ചാൾസ് ഡാർവിന്റെ  'ഒറിജിൻ ഓഫ് സ്പീഷീസ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1859 ലായിരുന്നു പ്രസിദ്ധീകരണം.

നവംബർ 25

ടി.വി. കൊച്ചു വാവ ചരമദിനം നവംബർ 25 നാണ്.

ഗവേഷണത്തിനും മറ്റുമായി ആദ്യത്തെ ആണവ റിയാക്ടർ വാഷിംഗ്ടണിൽ പ്രവർത്തനമാരംഭിച്ചത് ഈ ദിവസമാണ്. 1960 ലായിരുന്നു അത്. 

നവംബർ 27

ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ജന്മദിനമാണ് നവംബർ 27. 'ശബ്ദതരാവലി' എന്ന മലയാളം നിഘണ്ടുവിൽ പ്രസിദ്ധനായ അദ്ദേഹം അറിവിന്റെ കാര്യത്തിൽ 'എവറസ്റ്റായിരുന്നു'. ശബ്ദതാരവലി പൂർത്തിയാക്കാൻ അദ്ദേഹത്തിന് 25 വർഷത്തോളം വേണ്ടിവന്നു. അറുപതിലധികം ഗ്രന്ഥങ്ങൾ ശ്രീകണ്ഠേശ്വരം രചിച്ചിട്ടുണ്ട്. മലയാള സിനിമയുടെ പിതാവ് ജെ. സി ഡാനിയെലിന്റെ ജന്മദിനവും നവംബർ 27നാണ്.

നവംബർ 28

ഫ്രെഡറിക് ഏങ്കൽസിന്റെ ജന്മദിനം നവംബർ 28 നാണ്.

നവംബർ 29

ജെ. ആർ. ഡി ടാറ്റ യുടെ ചരമദിനം നവംബർ 29 നാണ്. ആദ്യമായി യന്ത്ര അച്ചടി ശാലയിൽ പത്രം അച്ചടിച്ചത് നവംബർ 29 നായിരുന്നു. ഇംഗ്ലണ്ടിലെ 'ദി ടൈംസ്' എന്ന പത്രമാണ് 1814 നവംബർ 29ന് അച്ചടി മെഷീനിൽ അടിക്കപ്പെട്ടത്.

നവംബർ 30

പഴശ്ശിരാജ രക്തസാക്ഷി ദിനം ആണ് നവംബർ 30.. 1805 നവംബർ 30 നായിരുന്നു വീരപഴശ്ശിരാജ രക്തസാക്ഷിത്വം വരിച്ചത്.



Read More in Organisation

Comments