Saturday, April 19, 2025 Thiruvananthapuram

ജൂലൈ ഡയറി

banner

2 years, 7 months Ago | 293 Views

ജൂലൈ 1

ഉറവിട മാലിന്യ സംസ്കരണത്തിനുള്ള കിച്ചൺ  ബിൻ സ്ഥാപിക്കുന്നവർക്ക് വീട്ടുകരത്തിൽ  ഇളവ് നൽകുന്നത് ഈ വർഷം നടപ്പാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. 10% ഇളവ് നൽകാനാണ് സർക്കാർ ഉത്തരവ്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്  ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും.  കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുള്ള നിശ്ചിത പ്ലാസ്റ്റിക്ക്  ഉത്പന്നങ്ങൾക്കാണ് നിരോധനം.

ശിവസേന വിമത നേതാവ് ഏക് നാഥ് ഷിൻഡെ  മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. മുൻ മുഖ്യമന്ത്രി ദേവീന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രി.

ജൂലൈ 2 

ഇറക്കം മതി കുറയ്ക്കാൻ ലക്ഷ്യമിട്ട് സ്വർണ്ണത്തിന്റെ അടിസ്ഥാന ഇറക്കുമതിത്തീരുവ 5 ശതമാനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. നിലവിലെ 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനം ആയാണ് വർധന.

ഇന്ത്യൻ ഓയിൽ കേരള ചീഫ് ജനറൽ മാനേജരും സംസ്ഥാന മേധാവിയുമായി സഞ്ജീവ് കുമാർ ബെഹ്റ ചുമതലയേറ്റു. വി.സി, അശോകൻ തമിഴ്നാട് തലവനായി സ്ഥലം മാറിയതിനെ തുടർന്നാണ് ഇത്. 

യാക്കോബായ സഭയുടെ പുതിയ മെത്രാപ്പൊലീത്ത  മാരായി ഫാദർ ഷിബു കെ. വൈ. ഫാദർ ജോഷി സി. എബ്രഹാം എന്നിവരെ സഭാ  ആഗോളതലവൻ ഇഗ്നേഷ്യസ് അബ്രഹാം രണ്ടാമൻ നിയമിച്ചു

ജൂലൈ 3 

വിദേശ പൗരത്വം എടുത്തവർക്ക്  ഇനി നാട്ടിലെ ബന്ധുക്കൾക്ക് പ്രതിവർഷം 10 ലക്ഷം രൂപ വരെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ അയക്കാം. ഇതുവരെ ഇതിനുള്ള പരിമിതി ഒരു ലക്ഷം രൂപയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ച ബാറ്റർ എന്ന ബഹുമതി ഇനി ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്‌ക്ക്.   ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ഓരോവറിൽ 35 റൺസ് പിറക്കുന്നത്.  

കേരളത്തിലെ ക്ലാസിക്കൽ കലകൾ, നാടൻ കലകൾ, ഗിരിവർഗ്ഗ കലാരൂപങ്ങൾ എന്നിവയുടെ അവതരണത്തിനും വളർച്ചക്കുമായി സ്ഥാപിച്ച രംഗകല കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ആട്ടവിളക്ക് തെളിച്ച് നിർവഹിച്ചു.

ജൂലൈ 4 

ഗസ്റ്റ് വിജ്ഞാപനം വഴി പേരും മാറ്റിയാൽ ആ പേര് ഉൾപ്പെടുത്തി എസ്എസ്എൽസി ബുക്കും തിരുത്താൻ പരീക്ഷാകമ്മീഷണർക്ക് സർക്കാർ അനുവാദം നൽകി.

ഒറ്റ അവധി ദിവസം കൊണ്ട് രണ്ടുലക്ഷം ഫയൽ തീർപ്പാക്കി ചരിത്രത്തിൽ ഇടംപിടിച്ച സംസ്ഥാന സർക്കാർ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ഞായറാഴ്ച സംസ്ഥാനത്താകെ 5000ത്തിലധികം ഓഫീസ് തുറന്നത്.

ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ദിര ആവാസ് യോജന പദ്ധതിക്ക് ലഭിച്ച വിഹിതത്തിൽ ചെലവഴിക്കാത്ത തുക ലൈഫ് മിഷൻ വീടുകൾക്കും പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ പദ്ധതിക്കുമായി ഉപയോഗിക്കും.  ഇതിനുള്ള അനുമതി നൽകിയ മന്ത്രി എം ബി ഗോവിന്ദൻ അറിയിച്ചു.

ജൂലൈ 5 

സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചു.  കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം  നൽകുന്നതീനാലാണ് പുരസ്കാരത്തിന് കേരളം അർഹമായത്.

ഫെമിന മിസ് ഇന്ത്യ 2022 കിരീടം തെന്നിന്ത്യൻ സൗന്ദര്യ റാണി സിനി ഷെട്ടി സ്വന്തമാക്കി. രാജസ്ഥാൻ സ്വദേശി തുബാൽ  ഷെഖാവത്ത്‌ ഫസ്റ്റ് റണ്ണറപ്പും ഉത്തരപ്രദേശ് സ്വദേശി നാത്ത ചൗഹാൻ സെക്കൻഡ് റണ്ണറപ്പുമായി.

റസ്റ്റോറന്റുകളും ഹോട്ടലുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലിൽ സർവീസ് ചാർജ് ചേർക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധ പൂർവ്വം പണം ഈടാക്കിയാൽ ജില്ലാ കളക്ടർക്കോ  ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനിലോ പരാതി നൽകാമെന്നു കേന്ദ്രം വ്യക്തമാക്കി. 

ജൂലൈ 6 

പ്രമുഖ ഗാന്ധിയനും സ്വതന്ത്ര സമര സേനാനിയും സമാധാന പ്രവർത്തകനുമായ പി. ഗോപിനാഥൻ നായർ അന്തരിച്ചു.

ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ ഡോളറിനെതിരെ മോശം വിനി  മയനിരക്കായ 79.37 രൂപയിലേക്ക് ചൊവ്വാഴ്ച രൂപ കൂപ്പുകുത്തി.

സെർവർ തകരാർ കാരണം സംസ്ഥാനത്ത് ഭൂമി കൈമാറ്റം രജിസ്ട്രേഷൻ പൂർണ്ണമായും സ്തംഭിച്ചു. ഒരു മാസത്തിലേറെയായി തുടരുന്ന പ്രശ്നം നാലു ദിവസംമുമ്പാണ് സങ്കീർണ്ണമായത്.

ജൂലൈ 7 

കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത എക്കാലത്തെയും മികച്ച അറ്റ്ലറ്റ് പി.ടി ഉഷയെ കേന്ദ്രസർക്കാർ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തു. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ. പ്രശസ്ത തെലുങ്ക് ചലചിത്ര സംവിധായകൻ വി.വി ജയൻ കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്ര ധർമ്മാധികാരിയും പൊതുപ്രവർത്തകനുമായ ഡോക്ടർ വിരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.

പായ്ക്കറ്റിൽ ലഭ്യമാകുന്ന പാൽ ഉൽപ്പന്നങ്ങളായ തൈര്, മോര്, ലെസി, പനീർ എന്നിവയ്ക്ക് ചരക്ക് സേവന നികുതി ഏർപ്പെടുത്തുന്നതിനും കറവ യന്ത്രങ്ങൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾക്ക് 12ൽ നിന്ന് 18% ആയി നികുതി കുത്തനെ ഉയർത്തുന്നതിനുള്ള ജി.എസ്.ടി കൗൺസിൽ തീരുമാനം പിൻവലിക്കണമെന്ന് മിൽമ ആവശ്യപ്പെട്ടു.

ജൂലൈ 8 

എസ്എസ്എൽസി ഫലം വന്നു മൂന്നാഴ്ച കാത്തിരിപ്പിന് ശേഷം ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം നടപടികൾ ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

ബഹിരാകാശ പഠന മേഖല വൻ കുതിച്ചു  ചാട്ടത്തിന്റെ വക്കിലാണെന്നും ഈ മേഖലയിൽ ലോകമെങ്ങുമുള്ള മുന്നേറ്റം ഇന്ത്യയും പ്രയോജനപ്പെടുത്തണമെന്നും ഐ.എസ്ആർഒ ചെയർമാൻ ഡോക്ടർ എസ് സോമനാഥ്.

ജൂലൈ 9

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ  വെടിയേറ്റ് മരിച്ചു. പടിഞ്ഞാറ് നഗരമായ നാരായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത്  പ്രസംഗിക്കവേ, പിന്നിൽനിന്നാണ് വെടിയേറ്റത്.

തെക്കൻ കാശ്മീരിലെ  അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപം മേഘ വിസ്ഫോടനത്തെ തുടർന്ന് മഴവെള്ളം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തിൽ 15 പേർ മരിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ വാഹന ഇൻഷുറൻസ് രംഗം അടിമുടി മാറ്റുകയാണ് ബുധനാഴ്ചത്തെ  തീരുമാനത്തിലൂടെ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി ലക്ഷ്യമിടുന്നത്.

വാഹനത്തിന്റെ ഉപയോഗം, ഡ്രൈവിംഗ് രീതി എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിച്ച് ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കാൻ കമ്പനികൾക്ക് അവസരം നൽകുന്നതാണ് തീരുമാനം.

ജൂലൈ 10 

സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും ഓർമ്മകളുമായി ഇന്ന് ബലിപെരുന്നാൾ.

വിശ്വാസികളായ അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി.

ഇന്നലെ നടന്ന യുജിസി നെറ്റ് പരീക്ഷ കേരളം, ഒഡീഷ, ബീഹാർ, യു.പി, തെലുങ്കാന എന്നിവിടങ്ങളിൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്നു തടസ്സപ്പെട്ടു. പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്ത കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

ജൂലൈ 11

അൺ എയ്ഡഡ്  സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലെ അൺ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വൺ സീറ്റുകളിലും സംഭരണവും മെറിറ്റും ഏർപ്പെടുത്തി.  40% സീറ്റുകൾ മെറിറ്റിലും 12% പട്ടികജാതി വിഭാഗത്തിലെ അപേക്ഷകർക്കും 8% സീറ്റുകൾ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കും സംവരണം ചെയ്യും.

കിഫ് ബി (കേരള അടിസ്ഥാന സൗകര്യ വികസന നിധി) ക്ക് പൊതുമേഖല സ്ഥാപനമായ കെ. എഫ്. സി (കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ) യിൽ  നിന്ന് 1000  കോടി രൂപ വായ്പ അനുവദിച്ചു. ഏഴു വർഷത്തേക്കാണ് വായ്പ.  ആദ്യവർഷം 7.95 ശതമാനമാണ് പലിശ. 

സംസ്ഥാനത്ത് ഒന്നാംവർഷ ഹയർ സെക്കൻഡറി വെക്കേഷൻ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലുള്ള അപേക്ഷ സമർപ്പണം തിങ്കളാഴ്ച ആരംഭിക്കും. 18 വരെ അപേക്ഷിക്കാം.

ജൂലൈ 12

സംസ്ഥാനത്ത് പണം വെച്ചുള്ള ഓൺലൈൻ റമ്മി  വീണ്ടും നിരോധിക്കാൻ പഴുതടച്ച നിയമ ഭേദഗതിക്ക് സർക്കാർ ശ്രമം.  ഓൺലൈൻ റമ്മി കഴിഞ്ഞ വർഷം സർക്കാർ നിരോധിച്ചിരുന്നെങ്കിലും  നടത്തിപ്പുകാരായ കമ്പനികൾ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ധാക്കി.   

ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം ഇന്നലെ എക്കാലത്തെയും താഴ്ചയിലെത്തി.  ഒരു ഡോളർ കിട്ടാൻ ഇപ്പോൾ 79.48 രൂപ കൊടുക്കണം. ലോകത്തെ പ്രമുഖ സമ്പത്ത് വ്യവസ്ഥകൾക്കിടയിൽ കിട്ടാക്കട ബാധ്യതയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ.

വിജിലൻസ് ഇനി കൂട്ടിലടച്ച തത്തയാവില്ലെന്നും വിജിലൻസിനെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഭയക്കുന്ന സാഹചര്യമുണ്ടാകും എന്നും വിജിലൻസിന്റെ പുതിയ മേധാവി മനോജ് എബ്രഹാം.

ജൂലൈ 13 

സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിനുള്ള യോഗ്യതകളിൽ ഇളവ്. അധ്യാപകൻ, ഗവേഷണ പ്രവർത്തനങ്ങളിൽ നിന്നും മാറി മറ്റിടങ്ങളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന കാലയളവ് പ്രിൻസിപ്പൽ യോഗ്യതയ്ക്കുള്ള അധ്യാപന പരിചയ കാലാവധിയിൽ ഉൾപ്പെടുത്തില്ലെന്ന  നിബന്ധനയാണ് സർക്കാർ പിൻവലിച്ചത്.

ഇത്തവണ ഓണം ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 25 കോടി രൂപ. ടിക്കറ്റ് വില 500 രൂപ.  സംസ്ഥാന ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. 

പ്രാഥമിക തല ആശുപത്രികളിലെ ചികിത്സകൊണ്ട് ഭേദമാകാത്തവരെ മാത്രം മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്താൽ മതി എന്ന് ആരോഗ്യ മന്ത്രി.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ വായ്പകൾ, പെൻഷൻ ഇ - പാസ്ബുക്ക്, ചികിത്സാസഹായം തുടങ്ങിയ സേവനങ്ങൾക്ക് എല്ലാം ഇനി ഇ-നോമിനേഷൻ നിർബന്ധം. പേപ്പറിലൂടെ ചെയ്തിരുന്ന  ഇ -നോമിനേഷൻ ഇനി അംഗങ്ങൾ ഓൺലൈനായി ചെയ്യണം.

ജൂലൈ 14

പ്രപഞ്ചോൽപത്തിക്ക് ശേഷം രൂപപ്പെട്ട ആദിമ  നക്ഷത്രങ്ങളും ഗാലക്സികളും നിറഞ്ഞ പ്രപഞ്ചത്തിന്റെ ഏറ്റവും വിദൂരതയിൽ ഉള്ളതും  വ്യക്തവുമായ ഇൻഫ്രാറെഡ് കളർ ചിത്രങ്ങൾ പകർത്തിയതിന് പിന്നാലെ മറ്റൊരു നിർണായ നേട്ടം കൈവരിച്ച്  ലോകത്തെ ഏറ്റവും വലുതും ശക്തമായ സ്പേസ് ടെലിസ്കോപ്പായ ജെയിംസ്  വെബ്ബ്.

ലങ്കയിൽ അടിയന്തരാവസ്ഥ; പ്രസിഡന്റിന്റെ ചുമതല പ്രധാനമന്ത്രിക്ക്.  പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം. സാമ്പത്തിക തകർച്ചയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപ്പക്സ രാജ്യം വിട്ടു.

18 മുതൽ 59 വരെ വയസ്സുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ കരുതൽ ഡോസ് സൗജന്യമായി നൽകാൻ കേന്ദ്രമന്ത്രി സഭായോഗം തീരുമാനിച്ചു.

ജൂലൈ 15

ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികൾക്കെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് കേരളത്തിന് ഗുണകരമായേക്കും. ഇതിനൊപ്പം പലിശ നിരക്ക് ഉയരുന്നതും അവസരമായി കണ്ട് വിദേശ മലയാളികൾ കൂടുതൽ നിക്ഷേമം നടത്താനുള്ള സാധ്യതയാണ് പ്രതീക്ഷ നൽകുന്നത്.

യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം വാടി ജോനകപ്പുറം സ്വദേശിയായ 35 കാരന് മങ്കിപോക്സ് സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ കേസ് ആണിത് പ്രതിരോധ നടപടികളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധസംഘം കേരളത്തിലെത്തി.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ നൽകാൻ നിയമപരമായ അധികാരം നൽകുന്ന കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് (ഐ. എസ്. പി) കെ- ഫോണിന് ലഭിച്ചു.

ജൂലൈ 16

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ  അന്തരിച്ചു.  

കേരളത്തിലെ കോളേജുകളിൽ ഒന്നാമത് എന്ന സ്ഥാനം നിലനിർത്തി യൂണിവേഴ്സിറ്റി കോളേജ്. കേന്ദ്രമാനവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രം വർക്കിന്റെ റാങ്കിലാണ് യൂണിവേഴ്സിറ്റി കോളേജ് രാജ്യത്ത് 24 -ആമതും സംസ്ഥാനത്ത് ഒന്നാമതും എത്തിയത്. 

സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും ഖരമാലിന്യ പരിപാലന എഞ്ചിനീയറിങ് മാരെ നിയമിക്കും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേന്ദ്ര ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമാണിത്.

ജൂലൈ 17 

കഴിഞ്ഞമാസം ജി. എസ്. ടി കൗൺസിൽ തീരുമാനിച്ച നികുതി പരിഷ്കരണം തിങ്കൾ മുതൽ നടപ്പാക്കുന്നതോടെ പാക്കറ്റിലുള്ള തൈര്, മോര്,  ലെസ്സി എന്നിവയ്ക്കും അരി,  ഭക്ഷ്യദാന്യങ്ങൾക്കും വില കൂടും.  ഇതോടെ ജനങ്ങൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഉത്പനങ്ങൾക്കെല്ലാം നികുതിയാകും.

മലയാള ചലചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2021ലെ ജെ.സി. ഡാനിയൽ പുരസ്കാരത്തിന് സംവിധായകൻ കെ. പി. കുമാരനെ തിരഞ്ഞെടുത്തു.

എൻഡോൾസൾഫാൻ ഇരകളിൽ ഏതാണ്ട് എല്ലാവർക്കും നഷ്ടപരിഹാരം നൽകിയതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.  അർഹരായ 3714 പേരിൽ 3667 പേർക്ക് 5 ലക്ഷം രൂപ വീതം കൈമാറി.  നഷ്ടപരിഹാരത്തിന് അപേക്ഷ നൽകി 22 പേരെ കണ്ടെത്താനായില്ല.

ജൂലൈ 18 

ഐ എസ് എസ് പത്താംക്ലാസ് പരീക്ഷയിൽ കേരളത്തിൽ 100% വിജയം. ദേശീയതലത്തിൽ 99.97 ശതമാനം ആണ് വിജയം. 500ല്‍ 498 മാർക്ക് നേടിയ തിരുവനന്തപുരം മുക്കോല സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ എസ്. ജെ. ദേശീയ തലത്തിൽ രണ്ടാമതും കേരളത്തിൽ ഒന്നാമതുമെ ത്തി. 

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു വകുപ്പുകൾക്കും മേഖലാ സ്ഥാപനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും വിലക്ക്  ഏർപ്പെടുത്തി ധനവകുപ്പ്  ഉത്തരവിറക്കി.

ജൂലൈ 19 

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം സുഗമമാക്കാൻ രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനുള്ള സാമ്പത്തിക സഹായം സർക്കാർ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.

അമൂർത്ത ചിത്രങ്ങളിലൂടെ ഭാരതീയ ചിത്രകലയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ അച്യുതൻ കുടല്ലൂർ അന്തരിച്ചു.

കേരളത്തിൽ ഇലക്ട്രിക് വാഹന വില്പനയിൽ ഒരു വർഷം കൊണ്ട് 300 ശതമാനത്തിലേറെ വർധന. 2021 ൽ ആകെ 8700 ഇലക്‌ട്രിക്ക് വാഹനങ്ങൾ ആണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത് എങ്കിൽ,  മോട്ടോർ വാഹന വകുപ്പിന്റെ കണക്കിൽ ഇതു 31,227 വാഹനങ്ങളായി.  2017 കേരളത്തിൽ 75 വാഹനങ്ങളായിരുന്നു ആകെ ഉണ്ടായിരുന്നത്.

ജൂലൈ 20 

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 80 ഭേദിച്ചു.  തിങ്കളാഴ്ച 79.98 ൽ വ്യാപാരം പൂർത്തിയാക്കിയ രൂപ ഇന്നലെ ഒരുവേള എക്കാലത്തെയും താഴ്ചയായ 80.05 വരെ കൂപ്പുകുത്തി.  വ്യാപാരന്ത്യം  നിലമച്ചപ്പെടുത്തി 79.92 ലാണുള്ളത്.

മത, ഭാഷാ ന്യൂനപക്ഷങ്ങളെ നിർണയിക്കുന്നത് സംസ്ഥാനതലത്തിലായിരിക്കണമെന്ന് സുപ്രീംകോടതി.  ദേശീയതലത്തിൽ ന്യൂനപക്ഷമായതുകൊണ്ടു മാത്രം ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ അവകാശങ്ങൾ നൽകാനാകില്ലെന്നും കോടതി പറഞ്ഞു.

വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ പാക്ക് ചെയ്ത അരിക്കും പയർ ഉൽപന്നങ്ങൾ ആദ്യമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം നികുതി സംസ്ഥാനത്ത് ഈടാക്കുന്നില്ല ധനമന്ത്രി കെ. എ. എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

ജൂലൈ 21 

ലങ്ക വിട്ടോടിയ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്ക്  പകരം പുതിയ പ്രസിഡന്റായി നിലവിലെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ തിരഞ്ഞെടുത്തു. 

ഒളിമ്പ്യൻ പി.ടി. ഉഷ രാജ്യസഭാഅംഗമായി  സത്യപ്രതിജ്ഞ ചെയ്തു.  ഈശ്വരനാമത്തിൽ ഹിന്ദിയിൽ ആയിരുന്നു പ്രതിജ്ഞ.

കിഫ്ബിയിലും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾ ബഡ്ജറ്റിന് പുറത്തുള്ള വായ്പകൾ ആണെന്നും ഇത് പൊതുകടത്തിൽ ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നിലപാട് ആവർത്തിച്ച് സി. എ. ജി.

ജൂലൈ 22 

ചരിത്രം കുറിച്ചുകൊണ്ട് സാന്താൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമു    ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിലെ മയൂർഭഞ് ജ്   ജില്ലയിലെ പിന്നോക്ക മേഖലയായ റായിരംഗാപ്പൂർ ഗ്രാമത്തിൽ നിന്നാണ് മുർമു രാഷ്ട്രപതി ഭവനിൽ എത്തുന്നത്.

നീതി അയോഗിന്റെ 2021 ലെ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ കേരളം എട്ടാം സ്ഥാനത്ത്.  2020ൽ  അഞ്ചാം റാങ്ക് ആയിരുന്നു.

അടുത്ത അധ്യയനവർഷം മുതൽ കേരളത്തിലെ ഗേൾസ്, ബോയ്സ് സ്കൂളുകൾ നിർത്തലാക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ ഉത്തരവ്. തുല്യത ഉറപ്പാക്കാൻ എല്ലാ വിദ്യാലയങ്ങളിലും സഹ വിദ്യാഭ്യാസം  നടപ്പാക്കാൻ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

ജൂലൈ 23

ദേശീയ അവാർഡ് വാരിക്കൂട്ടി അയ്യപ്പനും കോശിയും; തമിഴ് ചിത്രം സുരറൈ  പൊട്രിലെ അഭിനയത്തിലൂടെ അപർണ ബാലമുരളി കേരളത്തിലെക്ക്  മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കൊണ്ടുവന്നപ്പോൾ അയ്യപ്പനും കോശിയും അകാലത്തിൽ വേർപിരിഞ്ഞ സച്ചിയെ രാജ്യത്തെ മികച്ച സംവിധായകനാക്കി.

പത്തും പന്ത്രണ്ടും ക്ലാസുക ളുടെ സിബിഎസ്ഇ പരീക്ഷാഫലങ്ങളിൽ കേരളം മുഴുവൻ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്.  12 -ആം ക്ലാസിൽ 98.83 ശതമാനം വിജയം തിരുവനന്തപുരം നേടി. രാജ്യത്തെ മൊത്തം വിജയശതമാനം 92.71 മാത്രമാണ് കഴിഞ്ഞവർഷം ആദ്യത്തെ വിജയം 99.37 ആയിരുന്നു.

അർബുദം, ഗുരുതര വൃക്ക രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള ആവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാൻ മരുന്ന് കമ്പനികളുടെ യോഗം വിളിച്ചു ആരോഗ്യമന്ത്രാലയം. സാധാരണഗതിയിൽ രോഗികൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിൽപ്പനയിലൂടെ ഇടനിലക്കാർ കൊയ്യുന്ന കൊള്ളലാഭം തടയുകയാണ് ലക്ഷ്യം.

ജൂലൈ 24

ദൃശ്യ മാധ്യമ വിചാരണ ജനാധിപത്യവിരുദ്ധം. ദൃശ്യമാധ്യമ വിചാരണയെ കടുത്ത ഭാഷയിൽ വിമർശിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ. വി. രമണ കർശന നിയന്ത്രണം വേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി.

വിദ്യാർത്ഥികളുടെ വിവിധ സർട്ടിഫിക്കറ്റുകൾ നിശ്ചിത സമയത്തിനുള്ളിൽ നൽകാനുള്ള പൗരാവകാശ പത്രിക കേരള സർവകലാശാല പുറത്തിറക്കി. യു. ജി, പി.ജി, ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ 45 പ്രവർത്തി    ദിനങ്ങൾക്കുള്ളിൽ നൽകണമെനാണ് നിർദ്ദേശം.

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തിന് സംസ്ഥാനത്തെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ  സർക്കാർ സ്ഥാപനങ്ങളിലും ആഗസ്റ്റ് 13 മുതൽ ദേശീയ പതാക ഉയരും.

ജൂലൈ 25 

സ്വാതന്ത്ര്യത്തിന്റെ  75-ആം വാർഷികത്തിൽ ലോകവേദിയിൽ ഇന്ത്യൻ ത്രിവർണ പതാക പാറിച്ച്  സൂപ്പർ താരം നീരജ് ച്ചോപ്ര.  അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ലോക അത്ലറ്റിക്സ്  ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ നീരജ് വെള്ളിമെടൽ സ്വന്തമാക്കി.

പന്ത്രണ്ടാം ക്ലാസ്  (ഐ. എസ്. ഇ) ബോർഡ് പരീക്ഷാഫലം കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ പ്രഖ്യാപിച്ചു.  99.38 ശതമാനമാണ് വിജയം.

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയത്തിലേക്കുള്ള വെൻടിയാൻ പരീക്ഷണശാലയുമായി ഹെയ് നാൻ പ്രവിശ്യയിലെ നിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോങ്ങ് മാർച്ച് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.

ജൂലൈ 26 

ലോകബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും  വൈസ് പ്രസിഡന്റുമായി ഇന്ത്യക്കാരൻ ഇന്ദർ മിത് ഗിൽ നിയമിതനായി.  സെപ്റ്റംബർ ഒന്നിനാണ് നിയമനം പ്രാബല്യത്തിൽ വരിക.

ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ  ചെയ്ത് അധികാരമേറ്റു.

സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ അനുമതി നടക്കാത്ത സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്ന്  കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. 

ജൂലൈ 27 

രജിസ്റ്റർ ചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിക്ക് തീരുമാനം. ആഭ്യന്തര ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയിൽ നിന്ന് ഈടാക്കും.

10 ലക്ഷം രൂപയിലേറെ ചെലവഴിച്ചു സ്വകാര്യ കെട്ടിടങ്ങൾ നിർമ്മിച്ചാൽ ഉടൻതന്നെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് ഓൺലൈനിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചു. കെട്ടിട നിർമ്മാണ ഫീസ്  അടയ്ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ സോഫ്റ്റ്‌വെയർ ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ രണ്ടു മാസത്തിനകം പരിഷ്കരിക്കും.

കഴിഞ്ഞവർഷം രാജ്യത്ത്  ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ചതു കേരള നിയമസഭയാണെങ്കിലും ഏറ്റവും അധികം  ഓർഡിനൻസുകൾ പുറപ്പെടുവിച്ചതും കേരളം തന്നെയെന്ന് ഡൽഹിയിലെ സ്വതന്ത്ര ഗവേഷണ സ്ഥാപകനായ പി ആർ എസ് ലെജിസ്ലേവിന്റെ പഠന റിപ്പോർട്ട്.

ജൂലൈ 28 

ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി രണ്ട് കായിക മഹാമേളകൾക്ക് ഇന്ന് തുടക്കം.  ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന ചെസ്സ് ഒളിമ്പ്യാഡ് ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്  ഉദ്ഘാടനം ചെയ്യുന്നത്.

സാഹിത്യ അക്കാദമിയുടെ 2022ലെ ഫെലോഷിപ്പിന് വൈശാഖനും, പ്രൊഫസർ കെ. പി. ശങ്കരനും അർഹരായി. അമ്പതിനായിരം രൂപയും, രണ്ടു പവന്റെ സ്വർണപതക്കവും, പ്രശസ്തി പത്രവും, പൊന്നാടയും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സംസ്ഥാനത്തെ  ഹൈസ്കൂൾ, ഹയർസെക്കൻഡറി -വിഎച്ച്എസ്ഇ സ്കൂളുകൾ എന്നിവയിൽ 100 എം ബി . പി. എസ് വേഗത്തിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബി. എസ്. എൻ. എലും ധാരണയായി.

കർക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികൾ ബലിതർപ്പണം നടത്തി.  ജില്ലയിലെ പ്രധാന തീർത്ത ഘട്ടങ്ങളിലെല്ലാം പുലർച്ചെ മുതൽ ചടങ്ങുകൾക്കായി വിശ്വാസികളെത്തി.

ജൂലൈ 29 

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷിക്കാൻ ഇനി 18 വയസ്സ് പൂർത്തിയാകുംവരെ കാത്തിരിക്കേണ്ട  

മുൻകൂറായി 17 കഴിഞ്ഞവർക്കും അപേക്ഷിക്കാം. വർഷത്തിൽ നാല് തവണ വോട്ടർപട്ടിക പുതുക്കാനുള്ള നിയമ ഭേദഗതിയുടെ ഭാഗമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

ആറു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ സംസ്ഥാന സർക്കാർ ഇടുക്കിയിൽ  സർക്കാർ മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി നേടിയെടുത്തു.

ജൂലൈ 30 

പഞ്ചായത്തുകളുടെ സഹകരണത്തോടെ കെ.എസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് കൊല്ലയിൽ പഞ്ചായത്തിൽ  തുടക്കമായി. 

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യ ശേഖരണത്തിനു  നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 100 മുതൽ 400 രൂപവരെ യൂസർ ഫ്രീ ഇടാക്കാൻ തീരുമാനം. ചെറുകിട വ്യാപാര സ്ഥാപനങ്ങളെ 4 ഗ്രേഡുകളായി തിരിച്ചാണ് യൂസർ ഫീ ഏർപ്പെടുത്തിയത്.

ജൂലൈ 31

4000 കോടികളുടെ രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയിൽ എട്ടു വർഷത്തിനുശേഷം ശമ്പള പരിഷ്കരണം  നടപ്പാക്കുന്നത് ബുധനാഴ്ച മന്ത്രിസഭായോഗം പരിഗണിക്കും. മുൻകാല പ്രാബല്യം ഉണ്ടാവില്ല.

കുട്ടികളിൽ പോഷകക്കുറവ് ഉണ്ടാകാതിരിക്കാൻ അങ്കണവാടിയിലെ കുട്ടികൾക്ക് ഇനി ആഴ്ചയിൽ രണ്ടുദിവസം പാലും നൽകും, ഒരു ഗ്ലാസ് പാൽ വീതം  തിങ്കൾ, വ്യാഴം ദിവസങ്ങളിലും ചൊവ്വ വെള്ളി ദിവസങ്ങളിൽ ഓരോ മുട്ടയുമാണ് നൽകുന്നത്. 

ഏഷ്യയിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തിരുവനന്തപുര ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടിക്നോളജിയിലെ  വിഭാഗം ഗവേഷകനുമായ ഡോക്ടർ ജീമോൻ പന്യം മാക്കൽ ഇടം പിടിച്ചു.



Read More in Organisation

Comments