ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്നർ ആകാം; നിരോധിച്ച പ്ലാസ്റ്റിക് പട്ടിക പ്രസിദ്ധീകരിച്ചു

2 years, 12 months Ago | 343 Views
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു നൽകുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകളും പലചരക്കു സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കാം.
ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണിൽ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം ജൂലൈ 1 നാണ് പ്രാബല്യത്തിലായത്.
ബോർഡിന്റെ പട്ടിക പ്രകാരം നിരോധിച്ചവ:
പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്
പ്ലാസ്റ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ഗ്ലാസ്
പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റ്
പ്ലാസ്റ്റിക് സ്ട്രോ
പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പർ ഇല
പ്ലാസ്റ്റിക് സ്പൂൺ
തെർമോക്കോൾ, സ്റ്റിറോഫോം എന്നിവ ഉപയോഗിച്ചു നിർമിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കൾ
പ്ലാസ്റ്റിക് ഗാർബേജ് ബാഗ് (ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കാം)
കാൻഡി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയർ ബഡ്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂൺ
പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്, സ്വീറ്റ് ബോക്സ്
500 മില്ലിലീറ്ററിൽ താഴെ കുടിവെള്ളം പാക്ക് ചെയ്ത കുപ്പി, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്
പിവിസി ഫ്ലെക്സ് വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം
പട്ടിക പ്രകാരമുള്ള ബദലുകൾ:
വളമാക്കി മാറ്റാവുന്ന ക്യാരി ബാഗ്, തുണി ബാഗ്, പേപ്പർ ബാഗ്
പോളി ലാക്റ്റിക് ആസിഡ് (പിഎൽഎ) ആവരണമുള്ള പേപ്പർ കപ്പ്
പേപ്പർ പ്ലേറ്റ്
പേപ്പർ സ്ട്രോ...
പ്ലാസ്റ്റിക് കണ്ടെയ്നർ തടി സ്പൂൺ, സ്റ്റീൽ സ്പൂൺ...
വളമാക്കാവുന്ന ഗാർബേജ് ബാഗ്
പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന 50 മൈക്രോണിനു മുകളിലുള്ള കവർ
Read More in Kerala
Related Stories
തിളയ്ക്കുന്ന കടൽ; ഇന്ത്യൻതീരം വിട്ട് മീനുകൾ
4 years, 4 months Ago
ആഘോഷങ്ങളില്ലാതെ ഇന്ന് തൃശ്ശൂര് പൂരം
4 years, 3 months Ago
വേനൽമഴ ഇടിമിന്നൽ : ജാഗ്രത നിർദ്ദേശങ്ങൾ
4 years, 4 months Ago
ജന്മാഷ്ടമി പുരസ്കാരം കലാമണ്ഡലം ഗോപിക്ക്
4 years Ago
Comments