Friday, April 18, 2025 Thiruvananthapuram

ജയിംസ് വെബ് മിഴിതുറന്നു, പ്രപഞ്ച രഹസ്യങ്ങളിലേക്ക്; ചിത്രങ്ങൾ പുറത്ത്

banner

2 years, 9 months Ago | 385 Views

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ, ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങൾ നാസ പുറത്തുവിട്ടു.

പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ട്. എസ്എംഎസിഎസ് 0723 എന്നു പേരുള്ള ആദ്യചിത്രം ഇന്നലെ പുലർച്ചെ രണ്ടര കഴിഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു പുറത്തുവിട്ടത്. പിന്നീട് രാത്രി ഒൻപതോടെ ബാക്കി ചിത്രങ്ങൾ കൂടി നാസ പുറത്തിറക്കി. ശാസ്ത്ര സാങ്കേതികവിദ്യയുടെ നിർണായക നിമിഷമെന്നാണു ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്.

ജയിംസ് വെബ്ബിനു മുൻപു ബഹിരാകാശത്തുണ്ടായിരുന്ന ഹബിൾ ടെലിസ്കോപ് നൽകിയതിനേക്കാൾ വ്യക്തവും മിഴിവേറിയതുമാണു ചിത്രങ്ങൾ. 3 പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനൊടുവിൽ നിർമിച്ച, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജയിംസ് വെബ് കഴിഞ്ഞ ഡിസംബറിലാണ് നാസ ബഹിരാകാശത്തേക്ക് അയച്ചത്.



Read More in World

Comments