Tuesday, April 15, 2025 Thiruvananthapuram

ആദ്യ ജയം; ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ വനിത ഹോക്കി ടീം

banner

3 years, 8 months Ago | 326 Views

ടോക്യോ ഒളിമ്പിക്സ്  ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക്​ ആദ്യ ജയം. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഏകപക്ഷീയമായ ഒരുഗോളിന്​ തോല്‍പിച്ചാണ്​ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയത്​. 57ാം മിനിറ്റില്‍ നവനീതാണ്​ ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്​.

ജയത്തോടെ അഞ്ചാം സ്​ഥാനത്തേക്കുയര്‍ന്ന ഇന്ത്യക്ക്​ ഒരു ജയം കൂടി അനിവാര്യമാണ്​. കളിച്ച നാല്​ മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയാണ്​ നാളെ ഇന്ത്യയുടെ എതിരാളി.

നാല്​ മത്സരങ്ങളില്‍ നിന്ന്​ നാലും ജയിച്ച നെതര്‍ലന്‍ഡ്​സും ജര്‍മനിയും ക്വാര്‍ട്ടറിലെത്തി. നാല്​ കളികളില്‍ നിന്ന്​ ആറ്​ പോയിന്‍റുള്ള ബ്രിട്ടന്‍, മൂന്ന്​ പോയിന്‍റുകള്‍ വീതമുള്ള ഇന്ത്യ, അയര്‍ലന്‍ഡ്​ എന്നീ ടീമുകളാണ്​ ശേഷിക്കുന്ന ക്വാര്‍ട്ടര്‍ ബെര്‍ത്തുകള്‍ക്കായി പോരാടുന്നത്​. ആദ്യ നാല്​ സ്​ഥാനക്കാരാണ്​ ക്വാര്‍ട്ടറിലെത്തുക.



Read More in Sports

Comments