Saturday, April 19, 2025 Thiruvananthapuram

ബി.എസ്.എസ് സംസ്‌കാര ഭാരതം കാവ്യസദസ്സ്

banner

10 months Ago | 61 Views

ബി.എസ് .എസ് കൾചറൽ മിഷന്റെ നേതൃത്വത്തിൽ സംസ്‌കാര ഭാരതത്തിൻ്റെ പ്രതിമാസ പരിപാടിയായ 'സാംസ്‌കാര ഭാരതം കാവ്യസദസ്സ്' കവടിയാർ സദ്ഭാവന ഭവൻ ആഡിറ്റോറിയത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു‌. ബി എസ് എസ് ചെയർമാൻ ബി എസ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി എസ് എസ് ഡയറക്റ്റർ ജനറൽ ജയശ്രീകുമാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ബി എസ് എസ് അസിസ്റ്റൻ്റ് ഡയറക്ടർ സ്‌മിത മനോജ് കൃതജ്ഞത രേഖപ്പെടുത്തി.

സുധീഷ് ചടയമംഗലം ഏകോപനം നിർവഹിച്ച പരിപാടിയിൽ മുപ്പതിലേറെ കവികൾ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു. ഏപ്രിൽ മാസത്തെ ഏറ്റവും മികച്ച കവിതക്കുള്ള പുരസ്‌കാരം ജി.എസ്. പ്രദീപിൽ നിന്നും സുരേന്ദ്രൻ വെള്ളായണി ഏറ്റുവാങ്ങി.



Read More in Organisation

Comments