Saturday, April 19, 2025 Thiruvananthapuram

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഒടുവിൽ താഴെ വീണു, പതിച്ചത് മാലിദ്വീപിന് സമീപമെന്ന് റിപ്പോർട്ടുകൾ

banner

3 years, 11 months Ago | 387 Views

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് താഴെ വീണതായി റിപ്പോർട്ടുകൾ.  ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മാലിദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്.  ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വന്നത്. 

ഇന്നലെ പുലർച്ചെ 2. 24ന് (UTC) 72,47E 2.65 N ഭാഗത്തേക്ക് റോക്കറ്റ് തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്.  ഇത് മാലിദ്വീപിനു മുകളിലാണ് കാണിക്കുന്നത്.  ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിച്ചത്.  പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു.

 ലോംഗ് മാര്‍ച്ച് 5 ബി എന്ന ചൈനീസ് ഭീമന്‍ റോക്കറ്റ് ഇന്ത്യൻ സമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഇവർ നിയന്ത്രിക്കുന്ന സ്പേസ് ട്രാക്ക് ട്വിറ്റർ ഹാൻഡിലിലൂടെയാണ് പതനമേഖലയുടെ വിവരങ്ങൾ പുറത്തുവിട്ടിരുന്നത്.

ഏപ്രില്‍ 29-നാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്.  ലാര്‍ജ് മോഡ്യുലര്‍ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു.  ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്. 



Read More in World

Comments