Friday, April 18, 2025 Thiruvananthapuram

ബി എസ് എസ് സംസ്കാര ഭാരതം കാവ്യസദസ്സ്: കവികൾ സ്വന്തം കവിതകൾ ആലപിച്ചു

banner

3 years, 11 months Ago | 522 Views

മനുഷ്യനിൽ സംസ്കാരമുണ്ടാക്കുന്നതാണ് കലയെന്നും മനുഷ്യരിൽ സ്നേഹവും സൗഹൃദവുമൊക്കെ നിലനിർത്തുന്ന കാര്യത്തിൽ സാഹിത്യം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കാവ്യസദസ്സ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് കാര്യവട്ടം ശ്രീകണ്ഠൻ നായർ പറഞ്ഞു; ഒരു കവിത രചിയ്‌ക്കുമ്പോൾ അതിൽ ഒരു സന്ദേശം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കും അദ്ദേഹം വിരൽ ചൂണ്ടുകയുണ്ടായി. നല്ല കവിതകൾ രചിക്കപ്പെടാനുള്ള പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ സംസ്കാരഭാരതം കാവ്യസദസ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കാര്യവട്ടം ശ്രീകണ്ഠൻ നായർ പറഞ്ഞു.

'ഒരു വില്ലുവണ്ടിയുടെ ഓർമ്മയിൽ എന്ന കവിതയാണ് കാര്യവട്ടം ശ്രീകണ്ഠൻ നായർ കാവ്യസദസ്സിൽ അവതരിപ്പിച്ചത്. മലയിൻകീഴ് ജ്ഞാനേശ്വരൻ 'നിഴലിനോട് ചില ചോദ്യങ്ങൾ' എന്ന കവിതയും തമലം ശ്രീധരൻ 'ചകോരം കുടുംബം' എന്ന കവിതയും നന്ദൻകോട് 'വർണ്ണചിത്രങ്ങൾ' എന്ന കവിതയും പാരായണവും ചെയ്തപ്പോൾ നെടുവേലി വിജയകുമാർ (ത്രിസന്ധ്യ), കടയ്ക്കാവൂർ പ്രേമചന്ദ്രൻ (കേരളോത്സവം), ഗിരിജ, അന്തർജ്ജനം (ഓർമ്മമരം) എന്നിവരും സ്വന്തം കവിതകൾ അവതരിപ്പിക്കുകയുണ്ടായി.

പരിപാടിയുടെ ഏകോപനം സദാശിവൻ പൂവത്തൂർ നിർവ്വഹിച്ചു.



Read More in Organisation

Comments