ഹോക്കിയും ഹോക്കി മാന്ത്രികനും

3 years, 5 months Ago | 578 Views
ലോക രാജ്യങ്ങളിലെല്ലാം നിലവിലുള്ള കളിയാണ് ഹോക്കി. ഹോക്കികളിയിൽ ഇന്ത്യക്ക് സ്ഥാനം മുൻനിരയിലാണ്. പതിനൊന്ന് അംഗങ്ങളാണ് ഹോക്കിടീമിൽ ഉണ്ടാകുക. ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് പന്തുതട്ടി എതിരാളിയുടെ ഗോൾപോസ്റ്റിലിടുകഎന്നതാണ് കളിയുടെ രീതി. ഒളിമ്പിക്സിലും കോമൺ വെൽത്ത് ഗെയിംസിലുമൊക്കെ ഹോക്കി ഒരു മത്സരയിനമാണ്. നാലുവർഷത്തിലൊരിക്കൽ ഹോക്കി ലോകകപ്പും നടത്താറുണ്ട്. ജൂനിയർ ലോകകപ്പ് ഹോക്കി, ചാമ്പ്യൻസ് ട്രോഫി എന്നിവയൊക്കെ വർഷാവർഷം സംഘടിപ്പിക്കുന്ന ഹോക്കി മത്സരങ്ങളാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പുരാതന കാലം മുതലേ ഹോക്കിയോട് സാമ്യമുള്ള കളികൾ ഗ്രീസിലും ചൈനയിലും മംഗോളിയയിലുമൊക്കെ പ്രചാരത്തിലുണ്ടായിരുന്നു.
ആധുനികരീതിയിലുള്ള ഹോക്കി നിലവിൽ വന്നത് ബ്രിട്ടനിലാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ പുരുഷ ടീമും വനിതാ ടീമും നിലവിലുണ്ട്. 1928 മുതൽ 1956 വരെ തുടർച്ചയായും 1964 ലും 1980 ലും ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്.
ഹോക്കിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് ധ്യാൻചന്ദ്. മൂന്നുതവണ ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ സ്വർണ്ണം നേടിയപ്പോഴും ധ്യാൻചന്ദിന്റെ സാന്നിധ്യമുണ്ടായിരുന്നു. ധ്യാൻ ചന്ദിന്റെ കളിമികവ് മനസ്സിലാക്കിയ ഹിറ്റ്ലർ ജർമ്മൻ ആർമിയിൽ ഉയർന്ന പദവിപോലും വാഗ്ദാനം ചെയ്തു. 1979 ൽ മരണപ്പെട്ടു.
Read More in Organisation
Related Stories
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ചരിത്ര പൈതൃകം
3 years, 5 months Ago
രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന വരങ്ങൾ ശ്രദ്ധേയം: ബി.എസ്. ബാലചന്ദ്രൻ
1 year, 11 months Ago
നവതിയുടെ നിറവിൽ സി.വി.പത്മരാജൻ
1 year, 5 months Ago
കൈരളി എവിടെ ? കാണാതായിട്ട് ജൂൺ 30 ന് നാൽപ്പതിനാല് വർഷം
1 year, 9 months Ago
ധനുമാസത്തിലെ തിരുവാതിര എട്ടങ്ങാടിയും ദശപുഷ്പവും
2 years, 2 months Ago
പരിസ്ഥിതി ദിനം ആചരിച്ചു
1 year, 8 months Ago
തേനീച്ച
3 years, 5 months Ago
Comments