കേരളത്തിലാദ്യമായി 10 ഹൈഡ്രജൻ ബസുകൾ ; പൊതു ഗതാഗതത്തിന് രാജ്യത്താദ്യം
.jpg)
3 years, 4 months Ago | 334 Views
കേരളത്തിൽ അധികം വൈകാതെ ഹൈഡ്രജൻ ബസുകൾ ഓടിത്തുടങ്ങും. മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായി ഹൈഡ്രജൻ ബസുകൾ വാങ്ങാൻ തീരുമാനമായിട്ടുണ്ട്. പരീക്ഷണാർത്ഥം ആദ്യം 10 ബസുകളാണ് വാങ്ങിക്കുക. രാജ്യത്ത് ആദ്യമായാണു പൊതുഗതാഗത മേഖലയിൽ പൂർണമായി സർവീസിനു ഹൈഡ്രജൻ ബസ് വാങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഹൈഡ്രജൻ ബസുകൾ ഓടിക്കാനാണു പദ്ധതി
രാജ്യത്തു പലയിടത്തും ഹൈഡ്രജൻ ബസ് പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണു പൊതുഗതാഗത മേഖലയിൽ പൂർണമായി സർവീസിനു ഹൈഡ്രജൻ ബസ് വാങ്ങുന്നത്. ടാറ്റയാണ് ഇന്ത്യയിൽ ഹൈഡ്രജൻ ബസുകൾ പരീക്ഷണാർഥം പുറത്തിറക്കിയത്. ഹൈഡ്രജൻ വില കൂടിയതിനാലാണ് ഇതു പൊതുഗതാഗത സർവീസിന് ഉപയോഗിക്കാത്തത്.
ഹൈഡ്രജൻ ഫ്യുവൽ സെല്ലും കപ്പാസിറ്ററും ഉപയോഗിച്ചാണ് ഈ ബസുകൾ ഓടുന്നത്. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കില്ല എന്നതിനാൽ വിദേശ നഗരങ്ങളിൽ ഇതു പ്രോത്സാഹിപ്പിക്കുന്നുണ്ട്.
വെള്ളമാണ് ഇവ മാലിന്യമായി പുറന്തള്ളുന്നത്. ഹൈഡ്രജൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്നു കാർബൺ ഡയോക്സൈഡ് പോലെയുള്ള വാതകങ്ങൾ പുറംതള്ളില്ല. അതിനാൽ തന്നെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത. ഉയർന്ന ഊർജക്ഷമതയാണ് മറ്റൊരു പ്രത്യേകത. കിലോഗ്രാമിനു 130 മെഗാജ്യൂളാണ് ഹൈഡ്രജന്റെ ഊർജസാന്ദ്രത. അതുപോലെ ഹൈഡ്രജൻ നിറയ്ക്കാൻ 7മിനിറ്റ് മതി. പമ്പുകളിൽ നിന്നു പെട്രോളോ ഡീസലോ നിറയ്ക്കുന്നതിനു സമാനമാണിത്.
ഒരു ബസിന് ഒന്നരക്കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് വിവരം. നിലവിലെ കണക്കു പ്രകാരം ഒരു കിലോഗ്രാം ഹൈഡ്രജൻ ഉൽപാദിപ്പിക്കണമെങ്കിൽ ശരാശരി 140 രൂപ ചെലവുണ്ട്. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് കാറുകൾക്ക് പരമാവധി 100 കിലോമീറ്റർ വരെ പോകാം. ബസുകളാകുമ്പോൾ ഈ ദൂരം കുറയും. ഹൈഡ്രജൻ സൂക്ഷിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതും ചെലവേറെയാണ്. മാത്രമല്ല, സുരക്ഷിതമായ ചാർജിങ് സ്റ്റേഷനുകൾക്കും ചെലവുണ്ട്.
Read More in Kerala
Related Stories
'രക്ഷാദൗത്യം'; കേരള ഹൗസില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി
3 years, 5 months Ago
ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം
4 years, 3 months Ago
ലോഫ്ലോര്‍ ബസ് ഇനി ക്ലാസ് മുറി
3 years, 2 months Ago
കൃഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍; ഡിജിറ്റലാകുന്നു കൃഷിഭവന്
3 years, 2 months Ago
എത്രയും വേഗം ആശുപത്രിയിലെത്തിക്കൂ; നിങ്ങളെ കാത്തിരിക്കുന്നു ക്യാഷ് അവാര്‍ഡ്
3 years, 3 months Ago
Comments