Thursday, April 10, 2025 Thiruvananthapuram

ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്‍

banner

3 years, 8 months Ago | 367 Views

ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുക്കം അതിവേഗത്തിലെന്ന് ഗവേഷകര്‍. കഴിഞ്ഞ ബുധനാഴ്ചത്തെ ഐസ് ഉരുകല്‍ തോത് 70 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയതാണ്. 2012ലും 2019ലും ഇതിന് സമാനമായ മഞ്ഞുരുക്കം ഉണ്ടായതായും ഗവേഷകര്‍ വ്യക്തമാക്കുന്നു. 22 ഗിഗാടണ്‍ ഐസാണ് ബുധനാഴ്ച മാത്രം ഉരുകിയത്.

അന്തരീക്ഷ താപനിലയിലെ വര്‍ധനവാണ് കനത്ത മഞ്ഞുരുക്കത്തിന് കാരണമാകുന്നത്. വ്യാഴാഴ്ച 23.4 ഡിഗ്രീ സെല്‍ഷ്യസായിരുന്നു ഗ്രീന്‍ലാന്‍ഡില്‍ താപനില. ഇത് സാധാരണ താപനിലയേക്കാള്‍ വളരെ ഉയര്‍ന്നതാണ്.

മുൻപുണ്ടായിരുന്നതിനേക്കാള്‍ നാലിരട്ടി കൂടുതലാണ് ഇപ്പോഴത്തെ മഞ്ഞുരുക്കമെന്ന് ഗവേഷകര്‍ പറയുന്നു. ഇത് സമുദ്രനിരപ്പിലുണ്ടാക്കുന്ന വ്യതിയാനം ഏറെ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും.



Read More in Environment

Comments